Quantcast

ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ ഭക്ഷ്യവിതരണത്തിന് സംവിധാനമായില്ല; യുദ്ധത്തിന്‍റെ ക്രൂരമുഖമെന്ന് യുഎൻ

നൂറോളം സഹായട്രക്കുകൾ എത്തിയതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും പട്ടിണിയിൽ വലഞ്ഞ്​ ഗസ്സയിലെ ജനത

MediaOne Logo

Web Desk

  • Updated:

    2025-05-24 03:46:32.0

Published:

24 May 2025 7:22 AM IST

gaza food
X

തെൽ അവിവ്: പരിമിതമായ സഹായട്രക്കുകൾക്ക്​ അനുമതി ലഭിച്ചെങ്കിലും ഗസ്സയിൽ ഭക്ഷ്യവിതരണത്തിന്​ ഇനിയും സംവിധാനം ആയില്ല. യുഎസ്​ കരാർ സ്ഥാപനത്തിന് ചുവടെ ബദൽ വിതരണ സംവിധാനം ഉടൻ നടപ്പിലാകുമെന്ന്​ ഇ​സ്രായേൽ അറിയിച്ചു. ഗസ്സ യുദ്ധത്തിന്‍റെ ഏറ്റവും ക്രൂരമുഖമാണ്​ ലോകം കാണുന്നതെന്ന്​ യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടെറസ്​ ചൂണ്ടിക്കാട്ടി.

നൂറോളം സഹായട്രക്കുകൾ എത്തിയതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും പട്ടിണിയിൽ വലഞ്ഞ്​ ഗസ്സയിലെ ജനത. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്​ തങ്ങൾക്ക്​ യാതൊരു നിർദേശവും ലഭിച്ചില്ലെന്ന്​ ലോക ഭക്ഷ്യവകുപ്പ്​ സാരഥികൾ ​പ്രതികരിച്ചു. അമേരിക്കൻ കരാർ സ്ഥാപനത്തിനു കീഴിൽ ഉടൻ വിതരണ സംവിധാനം ഒരുക്കുമെന്ന്​ ഇസ്രായേൽ അറിയിച്ചു. എന്നാൽ അനുവദിച്ച സഹായം തികച്ചും അപര്യാപ്തമാണെന്നും ഗസ്സ യുദ്ധത്തിന്‍റെ ക്രൂരമുഖമാണ്​ ലോകം ഇപ്പോൾ കാണുന്നതെന്നും യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടെറസ്​ കുറ്റപ്പെടുത്തി. സഹായ വസ്തുക്കൾ നിറച്ച ഒമ്പതിനായിരത്തിലേറെ ട്രക്കുകൾ അതിർത്തിയിൽ കാത്തുകെട്ടി കിടക്കുമ്പോഴാണ്​ ഗസ്സയിൽ വ്യാപക പട്ടിണി മരണം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ദുരവസ്ഥ​.

രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം കാരണം നാനൂറോളം പട്ടിണി മരണങ്ങളാണ്​ ഇതിനകകം ഗസ്സയിൽ റി​പ്പോർട്ട്​ ചെയ്തത്​. വെടിനിർത്തൽ സാധ്യത തള്ളിയ ഇസ്രായേൽ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്​തമാക്കുകയാണ്​. ഇന്നലെ മാത്രം 66പേരാണ്​ കൊല്ലപ്പെട്ടത്​. അതിനിടെ, യുഎ​സി​​ലെ ഇ​സ്രാ​യേ​ൽ എം​ബ​സി ജീ​വ​ന​ക്കാ​രെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ഫ​ല​സ്തീ​നും ഗ​സ്സ​ക്കും വേ​ണ്ടി​യാ​ണെ​ന്ന് പി​ടി​യി​ലാ​യ യു​വാ​വ് മൊഴി നൽകി. ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ പൗ​ര​നാ​യ ​യാ​രോ​ൻ ലി​സ്ചി​ൻ​സ്കി​യും യു.എ​സ് പൗ​ര​യാ​യ സാ​റ മി​ൽ​ഗ്രി​മു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ പി​ടി​യി​ലാ​യ 31കാ​ര​ൻ എ​ലി​യാ​സ് റോ​ഡ്രി​ഗ​സാണ്​ ഫ​ല​സ്തീ​ന് വേ​ണ്ടി​യാ​ണ് കൃത്യം ചെയ്​തതെന്ന്​ വ്യക്​തമാക്കിയത്.

TAGS :

Next Story