Quantcast

ഇപ്പോൾ ന്യൂ ഇയർ ആഘോഷം?; ഏറ്റവും ഒടുവിൽ പുതുവത്സരം പിറന്നതിവിടെ...

വിവിധ രാജ്യങ്ങളിൽ 2023 പുതുവർഷം പിറന്ന സമയം

MediaOne Logo

Web Desk

  • Published:

    1 Jan 2023 12:46 PM GMT

ഇപ്പോൾ ന്യൂ ഇയർ ആഘോഷം?; ഏറ്റവും ഒടുവിൽ പുതുവത്സരം പിറന്നതിവിടെ...
X
ലോകത്ത് ഏറ്റവും അവസാനം പുതുവത്സരമെത്തുന്നത് യു.എസിനടുത്തുള്ള ജനവാസമില്ലാത്ത ഹൗലാൻഡ് ആൻഡ് ബേക്കർ ഐലൻറുകളിൽ. ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് ഇവിടെ പുതുവത്സരം പിറന്നത്. അഥവാ അവിടെ ഗ്രീൻവിച്ച് മീൻ ടൈം പ്രകാരം 12 പി.എം കഴിഞ്ഞ് അവിടെ ജനുവരി ഒന്നാകുന്നത് ഇപ്പോൾ മാത്രമാണ്. ലോകത്ത് ആദ്യമായി പുതുവർഷത്തെ ആഘോഷിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശം ഓഷ്യാനിയയാണ്. പുതുവത്സരം ആഘോഷിക്കുന്ന ആദ്യ ജനവാസ കേന്ദ്രം കിരീടിമതി ദ്വീപാണ്. ഇവിടെ ഇന്ത്യൻ സമയം ഡിസംബർ 31 വൈകീട്ട് 3.30നാണ് പുതുവർഷം പിറന്നത്. ഗ്രീൻവിച്ച് മീൻ ടൈം പ്രകാരം 10 എ.എം. ചെറു പസഫിക് ഐലൻറ് രാഷ്ട്രങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലും ആദ്യ പുതിയ വർഷമെത്തും.

വിവിധ രാജ്യങ്ങളിൽ 2023 പുതുവർഷം പിറന്ന സമയം

ഡിസംബർ 31 (GMT പ്രകാരം | IST- ഇന്ത്യൻ സമയം

ന്യൂസിലാൻഡ്: 10:15 am GMT | 3:45 pm IST

ഓസ്ട്രേലിയ: GMT ഉച്ചയ്ക്ക് 1 മണി | 6:30 pm IST

ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ: 3 pm GMT | 8:30 pm IST

ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: 4 pm GMT | 9:30 pm IST

ബംഗ്ലാദേശ്: 6 pm GMT | 11:30 pm IST

നേപ്പാൾ: 6:15 pm GMT | 11:45 pm IST

ഇന്ത്യയും ശ്രീലങ്കയും: 6:30 pm GMT | 12:00 am IST

പാകിസ്ഥാൻ: 7 pm GMT | 12:30 am IST

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്‌പെയിൻ: 11 pm GMT | 4:30 am IST

യുകെ, അയർലൻഡ്, ഐസ്ലാൻഡ്, പോർച്ചുഗൽ: 12 am GMT | 5:30 am IST

ഇന്ത്യയടക്കമുള്ളയിടങ്ങളിൽ ജനുവരി 1 (GMT പ്രകാരം | IST) ആയപ്പോൾ പുതുവർഷം ആഘോഷിച്ച രാജ്യങ്ങളും ഇന്ത്യൻ സമയവും

ബ്രസീൽ (ചില പ്രദേശങ്ങൾ): 2 am GMT | 7:30 am IST

അർജന്റീന, ബ്രസീൽ (ചില പ്രദേശങ്ങൾ), ചിലി, പരാഗ്വേ: 3 am GMT | 8:30 am IST

ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെട്രോയിറ്റ്: 5 am GMT | 10:30 am IST

ചിക്കാഗോ: 6 am GMT | 11:30 am IST

കൊളറാഡോയും അരിസോണയും: 7 am GMT | 12:30 pm IST

നെവാഡ: 8 am GMT | 1:30 pm IST

അലാസ്‌ക: 9 am GMT | 2:30 pm IST

ഹവായ്: 10 am GMT | 3:30 pm IST

അമേരിക്കൻ സമോവ: 11 am GMT | 4:30 pm IST

ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ: 12 pm GMT | 5:30 pm ഇഷ്ട

uninhabited Howland and Baker Islands near the US now celebrate the New Year

TAGS :

Next Story