ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ ഇസ്രായേൽ സ്വാധീനത്തിൽ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
ഇസ്രായേൽ ഒറ്റക്ക് ഇറാനെ ആക്രമിച്ചാൽ ഉടനടിയുള്ള പ്രത്യാക്രമണം അമേരിക്കക്ക് നേരെയായിരിക്കുമെന്നും അത് തടയാനാണ് അമേരിക്ക ഇസ്രായേലുമായി ചേർന്ന് ആദ്യം ആക്രമിച്ചതെന്നും റൂബിയോ പറഞ്ഞു

- Published:
3 March 2026 10:19 AM IST

വാഷിംഗ്‌ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുകത ആക്രമണങ്ങൾ ഇസ്രായേൽ പദ്ധതികളുടെ സ്വാധീനത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ തിരിച്ചാക്രമിക്കുമെന്നും നേരത്തെ അറിയാമായിരുന്നതിനാലാണ് യുഎസ് സൈന്യം മുൻകൂട്ടി ആക്രമണം നടത്തിയെന്നും റുബിയോ പറഞ്ഞു. ആക്രമണത്തിന്റെ അവസാനത്തിൽ ഇറാനിയൻ ജനത അവരുടെ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
'ഒരു ഇസ്രായേലി നടപടി ഉണ്ടാകുമെന്നും അത് അമേരിക്കൻ സേനയ്‌ക്കെതിരായ ആക്രമണത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർ ആ ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് ഞങ്ങൾ അവരെ ആക്രമിച്ചില്ലെങ്കിൽ, കൂടുതൽ നാശനഷ്ടങ്ങൾ നേരിടേണ്ടിവരും.' കോൺഗ്രസ് നേതാക്കളുമായുള്ള ഒരു ബ്രീഫിംഗിനുശേഷം റൂബിയോ പറഞ്ഞു.
ഇസ്രായേൽ ഒറ്റക്ക് ഇറാനെ ആക്രമിച്ചാൽ ഉടനടിയുള്ള പ്രത്യാക്രമണം അമേരിക്കക്ക് നേരെയായിരിക്കുമെന്നും അത് തടയാനാണ് അമേരിക്ക ഇസ്രായേലുമായി ചേർന്ന് ആദ്യം ആക്രമിച്ചതെന്നും റൂബിയോ പറഞ്ഞു. മാത്രമല്ല, ഇറാനെതിരായ ആക്രമണങ്ങൾ തന്റെ 'സുഹൃത്ത്' ആയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേൽ, 2023 മുതൽ വാഷിംഗ്ടണിൽ നിന്ന് കുറഞ്ഞത് 21 ബില്യൺ ഡോളറിന്റെ സൈനിക സഹായം സ്വീകരിച്ചിട്ടുണ്ട്.
Adjust Story Font
16
