Quantcast

യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നു? ഇറാനെ വീണ്ടും ആക്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ ട്രംപ്

ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപ് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നയതന്ത്രപരമായി പ്രശ്‌നം പരിഹരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും റൂബിയോ

MediaOne Logo

Web Desk

  • Updated:

    2026-11-01 04:15:03

Published:

1 Nov 2026 7:58 AM IST

Donald Trump Renews Nobel Peace Prize Bid
X

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും. ചര്‍ച്ചക്കായി ഇറാന്‍ സംഘം ഖത്തറിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പുതിയ കത്ത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ചര്‍ച്ചാ നീക്കം സ്വാഗതാര്‍ഹമെന്നും ഇറാന്‍ പ്രതികരിച്ചു.

തെഹ്റാന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് തുറക്കും. അതിനുവേണ്ടിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. വാന്‍സിന്റെ കത്ത് പരിശോധിച്ച ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായി, 'അമേരിക്കയുടെ സ്വരത്തില്‍ ഒരു മാറ്റമുണ്ടായത് പോലെ' എന്നാണ് പ്രതികരിച്ചത്. ഇത് നല്ലൊരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഇറാന് മേല്‍ ആക്രമണം നടത്താനുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'അവര്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കുമോ എന്ന് നോക്കാം. കാരണം, അവര്‍ ആദ്യം ഒരു കരാര്‍ ഉണ്ടാക്കും. പിന്നീട് അവര്‍ തന്നെ അതില്‍ നിന്ന് പിന്മാറും. നിലവിലെ ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്,' എന്നും ട്രംപ് പ്രതികരിച്ചു.

ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപ് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നയതന്ത്രപരമായി പ്രശ്‌നം പരിഹരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നു.

അതേസമയം, അമേരിക്കയില്‍ നിന്ന് ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കണമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹോര്‍മുസില്‍ മൈനില്‍ തട്ടി എണ്ണ ടാങ്കര്‍ തീപിടിച്ചതായി ഇറാന്‍ സേന അറിയിച്ചു.

TAGS :

Next Story