'ഇത് ബ്ലൂ വേവ് അല്ല, ബ്ലൂ സുനാമി ആണ്'; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ ട്രംപിന് ട്രോളോട് ട്രോൾ
എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ #BlueTsunami എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്നത്

വാഷിംഗ്ടൺ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ സോഷ്യൽ മീഡിയയിൽ ട്രംപിന് ട്രോളോട് ട്രോൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിയിൽ പരിഹസിച്ചുകൊണ്ട് നിരവധി മീമുകളും എഐ നിർമിത വീഡിയോകളും, പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ #BlueTsunami എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ കളിയാക്കിക്കൊണ്ട് അമേരിക്ക ഇപ്പോൾ ട്രംപിന്റെ ഭൂരിപക്ഷത്തെ നാടുകടത്താൻ ശ്രമിക്കുകയാണെന്ന് തോന്നുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഇത് ബ്ലൂ വേവ് മാത്രമല്ല, ബ്ലൂ സുനാമി ആണ്' എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. എഐ ക്ലിപ്പുകൾ മുതൽ ചിത്രങ്ങൾ വരെയുള്ള മീമുകളിലൂടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിയെ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.
ട്രംപിനെ പരിഹസിച്ചുകൊണ്ട് ഇന്ത്യയിലെ ഇറാൻ എംബസി എഐ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഡോണൾഡ് ട്രംപിനെ 'അപകടകരമായ മാലിന്യം' എന്ന് എഴുതിയ ചവറ്റുകുട്ടയിലേക്ക് ഏതാനും ഉദ്യോഗസ്ഥര്‍ തള്ളുന്ന തരത്തിലുള്ള എഐ നിർമ്മിത വീഡിയോയാണ് എംബസി പങ്കുവെച്ചിരുന്നത്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, കേവലമൊരു തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കൻ ജനാധിപത്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന ചരിത്രപരമായ നിരവധി നിമിഷങ്ങൾക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മുസ്‌ലിം സെനറ്റർ എന്ന ചരിത്രനേട്ടത്തോടെ അബ്ദുൽ എൽ-സഈദ് നടത്തിയ മുന്നേറ്റവും, മിനസോട്ടയിൽ നിന്ന് ഇൽഹാൻ ഒമർ നേടിയ തിളക്കമാർന്ന വിജയവും, തദ്ദേശീയ വംശജയായ വനിത ഗവർണർ പദവിയിലെത്തിയതും അമേരിക്കൻ രാഷ്ട്രീയ ഭൂമികയിലെ സാമൂഹിക മാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ്.
ഈ തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിന്റെ ശേഷിക്കുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും സങ്കീർണ്ണമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചതോടെ, വിവാദപരമായ നിയമങ്ങൾ പാസാക്കാൻ ട്രംപിന് ഇനി എളുപ്പമാകില്ല. ട്രംപ് ഭരണകൂടത്തിനെതിരെയുള്ള വിവിധ ആരോപണങ്ങളിലും വിദേശനയ തീരുമാനങ്ങളിലും കോൺഗ്രസ് തല അന്വേഷണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്.
Trump After losing Mid Term https://t.co/zl0xvEUbaK
— Garima𝕏 (@Garima) November 4, 2026
太惨了,就在美国国会中期选举,特朗普阵营被对手民主党全面横扫的同时,视觉艺术家 Joanie Lemercier,跑去特朗普大厦对面,向特朗普大厦上的招牌投影。
这样人们会看到 TRUMP OUT 的字样,寓意特朗普下台。 https://t.co/7UG2pdkxy2
— AB Kuai.Dong (@_FORAB) November 4, 2026
BREAKING NEWS: VLADIMIR PUTIN LOSES U.S. HOUSE AND SENATE
— Liam Nissan™ (@theliamnissan) November 4, 2026
Texas, Kansas Flipped! Blue Wave Hits Trump in the 2026 Midterms
👍 Subscribe and turn on notifications for the top world news in 30 seconds, every day.
#USMidterms #BlueWave #Trump https://t.co/osIKKIXZwa
— Bookchord (@gimseong1356995) November 4, 2026
Adjust Story Font
16

