സൊഹ്‌റാൻ മംദാനിയും ലൂവ്ര് മ്യൂസിയവും; അമേരിക്കയിൽ 2025ൽ പറയാൻ പാടുപെട്ട വാക്കുകൾ
യുഎസിലെ വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റു വ്യക്തികൾ എന്നിവർ ഉച്ചരിക്കാൻ പ്രയാസപ്പെട്ട വാക്കുകളാണ് പട്ടികയിലുള്ളത്.

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയം കൊണ്ട് സൊഹ്റാന്‍ മംദാനി തരംഗം തീര്‍ത്തെങ്കിലും ആ പേര് പറയാന്‍ അമേരിക്കക്കാര്‍ കുറച്ചു പാടുപെട്ടു.
കൊള്ള കൊണ്ട് ലോകത്തെ തന്നെ സ്തംഭിപ്പിച്ച പാരീസിലെ ലൂവ്ര് മ്യൂസിയം എന്ന് പറയാനും അമേരിക്കക്കാര്‍ വിയര്‍ത്തു. ഭാഷാ പഠന കമ്പനിയായ ‘ബാബെലും’ ക്ലോസ്ഡ് ക്യാപ്റ്റിങ് കമ്പനിയായ ‘ദി ക്യാപ്ഷനിംഗ് ഗ്രൂപ്പും’ ചേർന്നാണ് 2025ലെ അമേരിക്കയില്‍ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ വാക്കുകളുടെ ഒരു പട്ടിക പുറത്തിറക്കിയത്.
യുഎസിലെ വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റു വ്യക്തികൾ എന്നിവർ ഉച്ചരിക്കാൻ പ്രയാസപ്പെട്ട വാക്കുകളാണ് പട്ടികയിലുള്ളത്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള മൽസരത്തോടെയാണ് മംദാനി ആഗോള മാധ്യമങ്ങളിൽ വാർത്താ തരംഗം സൃഷ്ടിച്ചത്. Zoh-RAHN mam-DAH-nee എന്ന് ഉച്ചരിക്കേണ്ട പേര് ആളുകൾ അവസാന പേരിന് ഇടയിൽ M ഉം N ഉം ചേർത്ത് തെറ്റായി ഉച്ചരിക്കുകയായിരുന്നുവെന്ന് ബാബെൽ പറഞ്ഞു.
ഇന്ത്യൻവംശജനും മുസ്‌ലിമുമായ ആദ്യ ന്യൂയോർക്ക് മേയറാണ് മംദാനി. പേര് പലതവണ തെറ്റായി ഉച്ചരിച്ചതോടെ മംദാനിതന്നെ ഉച്ചാരണം പറഞ്ഞുകൊടുക്കുന്ന സ്ഥിതിയുമുണ്ടായി.പാരീസിലുള്ള ലൂവ്ര് മ്യൂസിയത്തിലെ പകൽക്കൊള്ളയാണ് ലൂവ്ര് വാർത്തകളിൽ നിറയാൻ കാരണം.ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുഴപ്പിച്ച അസീറ്റമിനഫെൻ എന്ന വാക്കും പട്ടികയിലുണ്ട്.
Adjust Story Font
16

