സമാധാന കരാറിന് 24 ബില്യണ്‍ ഡോളര്‍ യുഎസ് വിട്ടുനല്‍കണം -ഇറാന്‍
ഇറാന്‍ പരമോന്നത നേതാവും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് ഇത് ചര്‍ച്ചകളുടെ ആദ്യഘട്ടമാണെന്നും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്നുമുള്ള മറുപടിയാണ് മൊഹ്‌സെന്‍ റെസായി നല്‍കിയത്

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഭരണകൂടം മരവിപ്പിച്ച ഇറാന്റെ 24 ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തികള്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനകരാര്‍ ഉണ്ടാവുമെന്ന് ഇറാനിയന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചര്‍ച്ചകള്‍ക്കിടയിലെ ഈ തടസ്സം നീക്കേണ്ടത് യുഎസ് പ്രസിഡന്റ് ട്രംപാണെന്നും മൊഹ്‌സെന്‍ റെസായി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിന് ഫണ്ടുകള്‍ വിട്ടുനല്‍കേണ്ടത് അനിവാര്യമാണ്. ഇറാനുമായി അമേരിക്കക്ക് കരാറിലെത്തണമെങ്കില്‍ 24 ബില്യണ്‍ ഡോളറിന്റെ ഫണ്ട് വിട്ടുനല്‍കണം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിശ്വാസ്യത്തിന്റെ പരീക്ഷണമാണ് ഫണ്ട് വിട്ടുനല്‍കുന്നതെന്നും. അത് വിട്ടുനല്‍കാന്‍ അമേരിക്ക തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഞങ്ങളുടെ പണമാണ്. അമേരിക്കയുടെ പണമല്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ഹോര്‍മുസ് കടലിടുക്കില്‍ ഇടപെട്ട് യുഎസ് ആക്രമണം തുടങ്ങുകയാണെങ്കില്‍ യുദ്ധത്തിന് പുതിയ മാനങ്ങള്‍ ഞങ്ങള്‍ നല്‍കും. യുഎസിന്റെ ബേസുകളെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങള്‍ നടത്തും.
ഇറാന്‍ പരമോന്നത നേതാവും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് ഇത് ചര്‍ച്ചകളുടെ ആദ്യഘട്ടമാണെന്നും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്നുമുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. അതേസമയം, ഇറാന്‍ പരമോന്നത നേതാവിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റെസായി മൗനം പാലിച്ചുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16

