ബ്രിട്ടനും ആസ്ട്രേലിയയുമടങ്ങുന്ന സുരക്ഷാ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക

ഈ മാസം 23 നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ ചേർന്ന് AUKUS എന്ന പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-23 15:52:30.0

Published:

23 Sep 2021 3:50 PM GMT

ബ്രിട്ടനും ആസ്ട്രേലിയയുമടങ്ങുന്ന സുരക്ഷാ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക
X

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡോ പസിഫിക്ക് മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ആസ്ട്രേലിയയും ബ്രിട്ടനും അടങ്ങുന്ന സുരക്ഷാ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപെടുത്തില്ലെന്ന് അമേരിക്ക.

ഈ മാസം 23 നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ ചേർന്ന് AUKUS എന്ന പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ആസ്ട്രേലിയക്ക് ആദ്യമായി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകൾ ലഭിക്കും.

"കഴിഞ്ഞയാഴ്ച നടന്ന AUKUS- ന്റെ പ്രഖ്യാപനം ഒരു സൂചനയായിരുന്നില്ല, ഇന്തോ പസിഫിക്ക് മേഖലയിലെ സുരക്ഷയിൽ മറ്റാരും പങ്കാളികളാകില്ലെന്നത് പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഉൾപ്പെടെ അയച്ച സന്ദേശമാണ് " - വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ബുധനാഴ്ച തന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്വാഡ് ഉച്ചകോടിക്കായി ഈ ആഴ്ച ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവന്മാർ അമേരിക്കയിലെത്തുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളെയും സുരക്ഷാ സഖ്യത്തിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ,യു.എസ്, ജപ്പാൻ ,ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളടങ്ങിയതാണ് ക്വാഡ്.

ഇൻഡോ പസിഫിക്ക് മേഖലയിൽ ചൈനയുടെ ആധിപത്യത്തിന് തടയിടാനുള്ള നീക്കമായിട്ടാണ് അമേരിക്ക , യു.കെ , ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള ത്രികക്ഷി സുരക്ഷാ സഖ്യത്തെ വിദഗ്ദ്ധർ കാണുന്നത്.
TAGS :

Next Story