Quantcast

ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാന്റെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്

ഇറാന്റെ രണ്ട് ഡ്രോണുകൾ തർത്തതായും സേന അവകാശപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല

MediaOne Logo
ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാന്റെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്
X

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഡ്രോൺ വെടിവെച്ചിട്ട ഇറാൻ സേനയ്ക്കെതിരെ പ്രത്യാക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ്.

ഇറാനിലെ ഗൊരുക്, ഖേഷം എന്നിവിടങ്ങളിലെ റഡാർ നിയന്ത്രിത കേന്ദ്രങ്ങൾക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാന്റെ രണ്ട് ഡ്രോണുകൾ തർത്തതായും സേന അവകാശപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തങ്ങളുടെ യുദ്ധക്കപ്പലുകൾക്കും പ്രദേശത്തെ സുരക്ഷയ്ക്കും ഭീഷണിയായ ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നും, തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും യുഎസ് അധികൃതർ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇറാൻ്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി) വ്യക്തമാക്കിയത് . ശത്രുതാപരമായ നീക്കങ്ങൾക്ക് മുതിർന്ന യു.എസ് സൈന്യത്തിൻ്റെ 'MQ-1' ഡ്രോണാണ് തങ്ങൾ തകർത്തതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത രീതിയിൽ നേരിടുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാനക്കരാറിന്റെ കരടിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ ഭേദഗതികൾ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ നീക്കുന്നതുമായും, ഇറാന്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ട്രംപ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

ഇറാനിയൻ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടാതെ ഒരു കരാറിനും വഴങ്ങില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story