Quantcast

ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങിയ കുഞ്ഞ്; ആറര മില്യണ്‍ ആളുകള്‍ കണ്ട വൈറല്‍ വീഡിയോ

വീഡിയോയുടെ തുടക്കത്തില്‍ ഒരു ചെറിയ പെണ്‍കുഞ്ഞ് ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുന്നതു കാണാം

MediaOne Logo

Web Desk

  • Published:

    12 Aug 2021 4:00 AM GMT

ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങിയ കുഞ്ഞ്; ആറര മില്യണ്‍ ആളുകള്‍ കണ്ട വൈറല്‍ വീഡിയോ
X

രസിപ്പിക്കുന്നതും കൌതുകം ജനിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ നാം കാണാറുണ്ട്. ഒന്നുമില്ലെങ്കില്‍ പോലും ചിലത് വൈറലാവുകയും ചെയ്യും. അത്തരമൊരു പ്രാങ്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത്.

വീഡിയോയുടെ തുടക്കത്തില്‍ ഒരു ചെറിയ പെണ്‍കുഞ്ഞ് ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുന്നതു കാണാം. അവളുടെ അരയില്‍ ഒരു കൂട്ടം വര്‍ണ ബലൂണുകള്‍ കെട്ടിയിട്ടുമുണ്ട്. ഇതു കണ്ടതും ആവലാതിപ്പെട്ട് അമ്മ കുഞ്ഞിനരികിലേക്ക് ഓടിയെത്തുന്നതു കാണാം. എന്നാല്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കെട്ടിയിട്ടിട്ടുണെങ്കിലും കുഞ്ഞ് അച്ഛന്‍റെ കയ്യിലാണ് ഉള്ളത്. ഒരു ഭിത്തിക്ക് പിറകില്‍ മറഞ്ഞിരുന്ന് അദ്ദേഹം കുഞ്ഞിനെ കൈകൊണ്ട് മുകളിലേയ്ക്ക് ഉയര്‍ത്തിയതാണ്. പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ കുഞ്ഞ് സ്വയം ഉയര്‍ന്നുപൊങ്ങുന്നതായേ തോന്നൂ. 6.6 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്.

TAGS :

Next Story