Quantcast

ഒരു കയ്യിൽ ആറ് വിരലുകളോ? പങ്കുവെച്ചത് എഐ വീഡിയോ?; നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പുറത്തുവന്ന വീഡിയോ ചർച്ചയാവുന്നു

മാർച്ച് 13ന് നെതന്യാഹു സ്വന്തം എക്‌സ് എക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ഒരു കയ്യിൽ ആറ് വിരലുകൾ കാണുന്നതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-03-14 16:13:40.0

Published:

14 March 2026 8:52 PM IST

ഒരു കയ്യിൽ ആറ് വിരലുകളോ? പങ്കുവെച്ചത് എഐ വീഡിയോ?; നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പുറത്തുവന്ന വീഡിയോ ചർച്ചയാവുന്നു
X

ഇറാൻ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പുറത്തുവന്ന വീഡിയോ ചർച്ചയാവുന്നു. ഇറാൻ വാർത്താ ഏജൻസികളാണ് നെതന്യാഹുവിന്റെ അസാന്നിധ്യത്തെ കുറിച്ച് ചോദ്യമുയർത്തിയത്. ഇതിന്റെ തെളിവുകൾ പുറത്തുവന്നില്ലെങ്കിലും മാർച്ച് 13ന് നെതന്യാഹു സ്വന്തം എക്‌സ് എക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ഒരു കയ്യിൽ ആറ് വിരലുകൾ കാണുന്നതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.

വെള്ളിയാഴ്ചയാണ് എക്‌സിൽ നെതന്യാഹു വീഡിയോ പങ്കുവച്ചത്. ഇറാനെ ആക്രമിച്ചത് സംബന്ധിച്ചായിരുന്നു വീഡിയോയിൽ പരാമർശങ്ങൾ. എന്നാൽ ഈ വീഡോയയിൽ ഒരു കയ്യിൽ ആറു വിരലുകൾ കാണുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആറു വിരലുകളുള്ള വിഡിയോ എഐ നിർമിതമാണെന്നാണ് ഒരു വാദം. നെതന്യാഹു കൊല്ലപ്പെട്ടന്നാണ് മറ്റൊരു വാദം.

നെതന്യാഹു എവിടെയെന്ന് ചോദിച്ച് യു.എസ് രാഷ്ട്രീയ നിരീക്ഷക കാൻഡിസ് ഓവൻസ് എക്‌സിൽ ആശങ്ക പങ്കുവച്ചു. ഇറാനിൽ നടക്കുന്നതിനെ പറ്റി സർക്കാർ യു.എസിലുള്ളവരോട് കാര്യം പറയുന്നില്ല. കാര്യങ്ങൾ നല്ല രീതിയിലല്ല പോകുന്നത്. എവിടെയാണ് ബിബി നെതന്യാഹു. എന്തുകൊണ്ടാണ് എഐ വിഡിയോ നിർമിക്കുന്നത് എന്നിങ്ങനെയാണ് ചോദ്യങ്ങൾ. അതേസമയം വീഡിയോയിലെ ഒരു ഫ്രെയിമിൽ ആറ് വിരലുകൾ ഉള്ളതായി തോന്നുന്നതിന് കാരണം ക്യാമറ ആംഗിളിലെ പ്രത്യേകതയും ദൃശ്യങ്ങളിൽ ഉണ്ടായ അവ്യക്തതയുമാണെന്നാണ് എക്‌സിൽ വിവിധയാളുകൾ നൽകുന്ന വിശദീകരണം.

ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി നേരത്തെ ഇറാൻ വാർത്ത ഏജൻസിയായ തസ്‌നിം ആണ് റിപ്പോർട്ട് ചെയ്തത്. നെതന്യാഹു പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതും യുഎസ് പ്രതിനിധികളുമായുള്ള ചർച്ച അവസാന നിമിഷം മാറ്റിവച്ചതും വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് തസ്‌നിം വാർത്ത ഏജൻസിയുടെ റിപ്പോർട്ട്.


TAGS :

Next Story