Quantcast

'സ്ത്രീകൾക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല'; താലിബാൻ വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാൻ എംബസിയിലെ സമ്മേളന ഹാളിൽ താലിബാൻ പതാക സ്ഥാപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-12 14:09:39.0

Published:

12 Oct 2025 3:18 PM IST

സ്ത്രീകൾക്ക് വിദ്യാഭ്യാസം  ഹറാമായി പ്രഖ്യാപിച്ചിട്ടില്ല; താലിബാൻ വിദേശകാര്യ മന്ത്രി
X

Photo | Special Arrangement

കാബൂൾ: സ്ത്രീകൾക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഞങ്ങളുടെ സ്കൂളുകളിൽ 10 ദശലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അതിൽ 2.8 ദശലക്ഷം പെൺകുട്ടികളാണെന്നും മുത്തഖി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ നിന്ന് വനിതകളെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും പെട്ടെന്ന് വിളിച്ച വാർത്താസമ്മേളനമായതിനാൽ വന്ന സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്നും മുത്തഖി കൂട്ടിച്ചേർത്തു.

താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ, എംബസിയിലെ സമ്മേളന ഹാളിൽ താലിബാൻ പതാക സ്ഥാപിച്ചു. ആദ്യമായാണ് താലിബാന്റെ പതാക എംബസിയിൽ വെക്കുന്നത്. ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ചബഹാർ തുറമുഖമടക്കം സുപ്രധാന വിഷയങ്ങൾ ചർച്ചയായെന്ന് അമീർ ഖാൻ മുത്തഖി പറഞ്ഞു.

പാകിസ്താനുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിച്ചെന്നും അഫ്ഗാൻ ഗവ. വക്താവ് ദബീഹുല്ല മുജാഹിദ് വ്യക്തമാക്കി. ഖത്തറിന്റെയും സൗദിയുടെയും അഭ്യർഥന മാനിച്ചാണ് തീരുമാനം.

TAGS :

Next Story