Quantcast

'പകരം വീട്ടും': ഇസ്രായേലിന് മുന്നറിയിപ്പുമായി ഹൂത്തികൾ

ഇസ്രായേൽ ആക്രമണത്തിൽ എത്ര മന്ത്രിമാർ കൊല്ലപ്പെട്ടുവെന്ന് ഹൂത്തികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2025-09-01 03:30:32.0

Published:

1 Sept 2025 8:57 AM IST

പകരം വീട്ടും: ഇസ്രായേലിന് മുന്നറിയിപ്പുമായി ഹൂത്തികൾ
X

സന്‍ആ: യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയുടെ കൊലപാതകത്തിൽ ഇസ്രായേലിനോട് പകരം വീട്ടുമെന്ന് മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികള്‍.

കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യോമാക്രമണത്തിലാണ്​ ഹൂതി വിമതരുടെ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടത്. എന്നാല്‍ ഇസ്രായേൽ ആക്രമണത്തിൽ എത്ര മന്ത്രിമാർ കൊല്ലപ്പെട്ടുവെന്ന് ഹൂത്തികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

യെമൻ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂത്തികള്‍ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

"നമ്മൾ പ്രതികാരം ചെയ്യും, മുറിവുകള്‍ക്ക് പകരമായി ഒരു വിജയം സൃഷ്ടിക്കും''- ഹൂത്തികളുടെ സുപ്രിംപൊളിറ്റിക്കൽ കൗൺസിലിന്റെ ചെയർമാന്‍ മഹ്ദി അൽ-മഷാത്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യെമനി ജനതക്കും ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഇസ്രായേലിനോട് പകരംവീട്ടുമെന്ന് ഉറപ്പ് നൽകുകയാണെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറയുന്നു

ഹൂത്തികള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെ ഇസ്രായേൽ കടുപ്പിച്ചിരുന്നു. ചെങ്കടലിലും ഏദൻ കടലിടുക്കിലും കപ്പലുകൾക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ. ഫലസ്തീന് പിന്തുണ അറിയിച്ചാണ് ഹൂത്തികള്‍ കപ്പുലകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ബുധനാഴ്ച ഇസ്രായേലിന്റെ ദക്ഷിണ മേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.

TAGS :

Next Story