Quantcast

എന്താണ് ഫ്രാന്‍സിലെ തെരുവുകളില്‍ മുഴങ്ങുന്ന ‘Bismillah, c’est les ténèbres’ മുദ്രാവാക്യം?

മുദ്രാവാക്യം പ്ലാക്കാർഡുകളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-10-21 16:57:16

Published:

21 Oct 2026 6:39 PM IST

എന്താണ് ഫ്രാന്‍സിലെ തെരുവുകളില്‍ മുഴങ്ങുന്ന ‘Bismillah, c’est les ténèbres’ മുദ്രാവാക്യം?
X

പാരീസ്: മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യങ്ങളും ജീവിതച്ചെലവ് വർധനവിനെതിരെയുള്ള ആവശ്യങ്ങളും ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. പ്രക്ഷോഭങ്ങൾക്കിടയിൽ വേറിട്ടൊരു പ്രതിഷേധ മുദ്രാവാക്യവും ശ്രദ്ധ നേടുന്നുണ്ട്. അറബിക് പദമായ ‘ബിസ്മില്ല’യും ‘ ഇത് ഇരുട്ടാണ്’ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമായ ‘c’est les ténèbres’യും കൂട്ടിക്കലര്‍ത്തിയുള്ള വാചകമാണ് പ്രക്ഷോഭകര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. നേരിട്ടുള്ള അർത്ഥത്തിൽ വലിയ പ്രാധാന്യമൊന്നും തോന്നില്ലെങ്കിലും അധികാരികളെ പരിഹസിക്കാനും അവരുടെ 'കള്ളക്കളി' പൊളിക്കാനുമാണ് വിദ്യാർഥികള്‍ ഈ മുദ്രാവാക്യം ഉപയോഗിക്കുന്നത്.

മുദ്രാവാക്യത്തിന് പിന്നിലെ കഥ ഇങ്ങനെ

ഒക്ടോബർ ആദ്യവാരം വിദ്യാര്‍ഥികള്‍ സ്കൂളുകളും കോളജുകളും ഉപരോധിക്കാൻ പ്ലാൻ ചെയ്യുന്നതിനായി സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ഇതിനിടയിൽ 'മാമഡു' എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ബിസ്മില്ലയും ‘c’est les ténèbres’ യും ചേര്‍ത്ത് സന്ദേശം വന്നത്. അറബിക് വാക്കുകളും, ഫ്രഞ്ച് സ്ലാങ്ങുകളും, അൾജീരിയൻ പതാക ഇമോജികളും വിചിത്രമായ രീതിയിൽ കൂട്ടിയിണക്കിയുള്ളതായിരുന്നു ഈ സന്ദേശം.

കൗമാരക്കാരുടെ ഭാഷ അനുകരിക്കാൻ ശ്രമിച്ചുകൊണ്ട്, വിദ്യാർഥികളുടെ സമരഗ്രൂപ്പിൽ രഹസ്യമായി നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ നോക്കിയ ഒരു മുതിർന്ന പൊലീസ് ഓഫീസറാണ് ഈ സന്ദേശത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. സമരത്തെ അട്ടിമറിക്കാനും ആക്ഷേപിക്കാനും അധികാരികള്‍ തന്നെ രംഗത്തിറങ്ങിയതാണ് ഇതെന്ന് മനസിലായതോടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു.

മുദ്രാവാക്യം പ്ലാക്കാർഡുകളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു. ഫ്രാൻസിന് പുറമെ സമാനമായ പ്രതിഷേധങ്ങൾ നടക്കുന്ന ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ മുദ്രാവാക്യം പടർന്നിട്ടുണ്ട്. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് ഉൾപ്പെടെയുള്ളവർ ഫ്രാൻസിലെ വിദ്യാർത്ഥി സമരവേദി സന്ദർശിച്ചപ്പോൾ ഈ മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്തിരുന്നു.

സ്വകാര്യതയിലേക്കുള്ള പൊലീസിന്റെ കടന്നുകയറ്റത്തിനും വംശീയ-വിദ്വേഷ നീക്കങ്ങള്‍ക്കെതിരെയും ഉള്ള Gen-Z തലമുറയുടെ ശക്തമായ ഒരു പ്രതിഷേധ ചിഹ്നമായി ഈ മുദ്രാവാക്യം ഇപ്പോൾ മാറിയിരിക്കുകയാണ്. അതേസമയം പൊലീസും ഭരണകൂടവും അറബ്, ആഫ്രിക്കൻ വംശജരായ യുവാക്കളെ ഏതുരീതിയിലാണ് ചിത്രീകരിക്കുന്നത് എന്നതിൻ്റെ ഉദാഹരണമാണ് ഈ സംഭവമെന്നാണ് പാരീസ് 8 യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായ യൂസഫ് എൽ ചാസ്‌ലി വ്യക്തമാക്കുന്നത്.

TAGS :

Next Story