ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ സ്ത്രീ കൊല്ലപ്പെട്ടു; 70-ൽ കൂടുതൽ ആളുകൾക്ക് പരിക്ക്
ഇറാൻ ആക്രമണത്തിൽ തെൽഅവീവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

തെൽഅവീവ്: ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. 70-ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിനടുത്ത് നേരിട്ട് മിസൈൽ പതിച്ചു. ഇസ്രായേൽ ഫൈറ്റർ ജെറ്റ് ഇറാൻ വെടിവെച്ചിട്ടതായി തസ്‌നീം ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
📹 هماکنون آتشسوزی مهرآباد pic.twitter.com/2xREF1VzsX
— خبرگزاری تسنیم 🇮🇷 (@Tasnimnews_Fa) June 13, 2025
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.
ഇറാൻ ആക്രമണത്തിൽ തെൽഅവീവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. തെൽഅവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വൻ സ്‌ഫോടനം നടന്നതായും തീപിടിത്തത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെയോടെ ഇസ്രായേൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തി. തെഹ്‌റാനിലെ വിവിധ മേഖലകളിലും ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും ഇസ്രായേൽ ആക്രമണം നടത്തി. ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം വ്യക്തമാക്കിയത്. തങ്ങൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അത് നിറവേറ്റുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പറയുന്നു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കക്ക് എതിരെയും ആക്രമണം ഉണ്ടാവുമെന്ന സൂചന ഇറാൻ നൽകിയിരുന്നു.
Adjust Story Font
16

