Quantcast

വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയെ തള്ളിത്താഴെയിടുന്ന യുവതി; വീഡിയോ വൈറല്‍

വീഡിയോയില്‍ കരടിയും അവളുടെ രണ്ട് കുട്ടികളും വീടിന്‍റെ പൂന്തോട്ടത്തിന് സമീപമുള്ള മതിലിലൂടെ നടക്കുന്നത് കാണാം

MediaOne Logo

Web Desk

  • Published:

    2 Jun 2021 4:51 AM GMT

വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയെ തള്ളിത്താഴെയിടുന്ന യുവതി; വീഡിയോ വൈറല്‍
X

ഒന്നും നോക്കാതെ കരടിയോട് എതിരിടുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ വളര്‍ത്തുനായകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കരടിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോ ടിക് ടോകിലൂടെയാണ് ആദ്യം കാഴ്ചക്കാരിലെക്കെത്തിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയായിരുന്നു.

വീഡിയോയില്‍ കരടിയും അവളുടെ രണ്ട് കുട്ടികളും വീടിന്‍റെ പൂന്തോട്ടത്തിന് സമീപമുള്ള മതിലിലൂടെ നടക്കുന്നത് കാണാം. ഇത് കണ്ട് നായകള്‍ കുരച്ചുകൊണ്ട് ഓടിയടുക്കുന്നുമുണ്ട്. തന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടി നായകളെ ആക്രമിക്കുന്നു. പെട്ടെന്ന് തന്നെ വീടിനുള്ളില്‍ നിന്നും ഒരു യുവതി പുറത്തേക്കോടുന്നതും കരടിയെ മതിലില്‍ നിന്നും തള്ളിത്താഴെയിടുന്നതും കാണാം. വീഡിയോ കണ്ടവര്‍ യുവതിയെ പ്രശംസ കൊണ്ട് മൂടുകയാണ്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചേ മതിയാകൂ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.


TAGS :

Next Story