'കുതിരകളെപ്പോലെ പണിയെടുക്കുക, വർക്ക് ലൈഫ് ബാലൻസ് വേണ്ട': വിവാദത്തിന് തിരികൊളുത്തി പുതിയ ജപ്പാൻ പ്രധാനമന്ത്രി
Work-Life Balance (തൊഴിൽ-ജീവിത സന്തുലിതാവസ്ഥ) എന്ന ആശയം തന്നെ തള്ളിക്കളയണമെന്നും പകരം നന്നായി പണിയെടുക്കണമെന്നുമായിരുന്നു അവരുടെ പ്രസ്താവന.

സനേ തകായിച്ചി Photo-AP
ടോകിയോ: ജപ്പാന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ്(എല്‍ഡിപി) സനേ തകായിച്ചി. ഷിഗെരു ഇഷിബയ്ക്ക് പകരക്കാരിയായാണ് സനേ തകായിച്ചി പ്രധാനമന്ത്രിയാകുന്നത്. മുൻ സാമ്പത്തിക സുരക്ഷ, ആഭ്യന്തര മന്ത്രിയായിരുന്ന തകായിച്ചി, ഏകദേശം 30 വർഷമായി ജാപ്പനീസ് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ വ്യക്തി കൂടിയാണ്.
ഇപ്പോഴിതാ പ്രധാനമന്ത്രിയായതിന് ശേഷം സനേ തകായിച്ചി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമാകുന്നത്. Work-Life Balance (തൊഴിൽ-ജീവിത സന്തുലിതാവസ്ഥ) എന്ന ആശയം തന്നെ തള്ളിക്കളയണമെന്നും പകരം നന്നായി പണിയെടുക്കണമെന്നുമായിരുന്നു അവരുടെ പ്രസ്താവന. എൽഡിപിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് പാർട്ടി അംഗങ്ങളോട് ഇങ്ങനെ പറഞ്ഞത്. കുതിരകളെപ്പോലെ പണിയെടുക്കാനും അവര്‍ ആവശ്യപ്പെട്ടു.
"Work-Life Balance എന്ന ആശയം തന്നെ ഒഴിവാക്കും. പകരം നന്നായി ജോലി ചെയ്യും''- സനേ തകായിച്ചി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകളെ പ്രതീക്ഷയാക്കി മാറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയായി എല്‍ഡിപിയെ മാറ്റാനുള്ള ശ്രമങ്ങളും ആവശ്യമാണെന്നും തകായിച്ചി വ്യക്തമാക്കി.
അതേസമം Work-Life Balance ഉപേക്ഷിക്കണമെന്ന പ്രസ്താവനക്കെതിരെ പലരും രംഗത്ത് എത്തി. ജോലി ഭാരം സംസാരവിഷയമായ രാജ്യത്ത് പ്രധാനമന്ത്രിയുടെ പ്രസ്താവ അത്യാഹിതം ക്ഷണിച്ചുവരുത്തുമെന്ന് ജോലിഭാരം സംബന്ധമായി മരണപ്പെടുന്ന വിഷയങ്ങള്‍ ഏറ്റെടുക്കുന്ന ജപ്പാന്റെ ദേശീയ പ്രതിരോധ സമിതി അഭിപ്രായപ്പെട്ടു. അമിത ജോലിഭാരം മൂലമുള്ള ആത്മഹത്യകൾക്ക് ഇരയായവരുടെ കുടുംബങ്ങളും പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് എത്തി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

