Quantcast

ഉപഭോക്താവിന്‍റെ മുഖത്തടിച്ചെന്ന് പരാതി; ഡെലിവറി ജീവനക്കാരനെ പുറത്താക്കി സൊമാറ്റോ

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഹിതേഷ സംഭവം പുറത്തുവിട്ടത്

MediaOne Logo

  • Published:

    11 March 2021 11:33 AM IST

ഉപഭോക്താവിന്‍റെ മുഖത്തടിച്ചെന്ന് പരാതി; ഡെലിവറി ജീവനക്കാരനെ പുറത്താക്കി സൊമാറ്റോ
X

ഭക്ഷണം ഡെലിവറി ചെയ്തത് വൈകിപോയതില്‍ പരാതി പറഞ്ഞ യുവതിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ ഡെലിവറി ജീവനക്കാരനെ പുറത്താക്കി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ഹിതേഷ ചന്ദ്രനീക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഹിതേഷ സംഭവം പുറത്തുവിട്ടത്.

ആക്രമണത്തില്‍ ഹിതേഷയുടെ മൂക്കിന്‍റെ എല്ലിന് പരിക്കേറ്റു. സംഭവം പുറത്തുവന്നതോടെ സൊമാറ്റോ ഖേദപ്രകടനം നടത്തുകയും ആരോപണ വിധേയനായ ജീവനക്കാരനെ പുറത്താക്കുകയും ചെയ്തതായി ട്വിറ്ററിലൂടെ അറിയിച്ചുയ ഹിതേഷയ്ക്ക് എല്ലാതരത്തിലുള്ള പിന്തുണയും നല്‍കുമെന്നും കമ്പനി അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഹിതേഷ പങ്കുവച്ച വീഡിയോയില്‍ പറയുന്നത് ഇങ്ങനെ; മാര്‍ച്ച് ഒമ്പതിന് വൈകീട്ട് 3.30ന് ഹിതേഷ സൊമാറ്റോയില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാത്തിനാല്‍ ഹിതേഷ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതി പറയുന്നതിനിടെ അവിടെയെത്തിയ ഡെലിവറി ജീവനക്കാരന്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്ന് അറിഞ്ഞതോടെ ഹിതേഷയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. മുഖത്തടിച്ച ശേഷം ജീവനക്കാരന്‍ ഓടിരക്ഷപ്പെട്ടു.

അതേസമയം ഹിതേഷ ആദ്യം ഡെലിവറി ജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഹിതേഷയു‌ടെ ഇന്‍സ്റ്റഗ്രാം വീഡിയോ കാണാം

TAGS :

Next Story