Quantcast

'മെറ്റൽ ഡിറ്റക്ടറിന് മുന്നിൽ ഞാൻ നിൽക്കാം, നിങ്ങൾ നുണപരിശോധനയ്ക്ക് തയ്യാറുണ്ടോ?'; വെല്ലുവിളിച്ച് അബ്ദുൽ അൽ സഈദ്

''എനിക്ക് മറയ്ക്കാനും ഒളിയ്ക്കാനും ഒന്നുമില്ല, എന്നാൽ നിങ്ങൾക്ക് മറച്ചുവെക്കാൻ ഒരുപാടുണ്ട്'' ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് അൽ സഈദ് തുറന്നടിച്ചു

MediaOne Logo
മെറ്റൽ ഡിറ്റക്ടറിന് മുന്നിൽ ഞാൻ നിൽക്കാം, നിങ്ങൾ നുണപരിശോധനയ്ക്ക് തയ്യാറുണ്ടോ?; വെല്ലുവിളിച്ച് അബ്ദുൽ അൽ സഈദ്
X

വാഷിങ്ടൺ: യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയനാകണമെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ അൽ സഈദ്. താൻ മെറ്റൽ ഡിറ്റക്ടർ പരിശോധനക്ക് വിധേയനാകാമെന്നും എന്നാൽ നുണപരിശോധനക്ക് ട്രംപ് തയ്യാറുണ്ടോയെന്നും അൽ സഈദ് വെല്ലുവിളിച്ചു. ട്രംപ് ഒരു തവണയെങ്കിലും നുണപരിശോധനയ്ക്ക് തയ്യാറായാൽ ദിവസവും മെറ്റൽ ഡിറ്റക്ടർ പരിശോധന നേരിടാൻ തനിക്ക് സന്തോഷമേയുള്ളൂവെന്ന് അൽ-സഈദ് വ്യക്തമാക്കി.

നുണപരിശോധനയിൽ താൻ ട്രംപിനോട് ചോദിക്കുന്ന ആദ്യ ചോദ്യം ജെഫ്രി എപ്സ്റ്റീനെക്കുറിച്ചായിരിക്കുമെന്നും, രണ്ടാമത്തെ ചോദ്യം 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യഥാർഥത്തിൽ വിജയിച്ചത് ട്രംപ് തന്നെയാണോ എന്നതായിരിക്കുമെന്നും സഈദ് പറഞ്ഞു. ''എനിക്ക് മറയ്ക്കാനും ഒളിയ്ക്കാനും ഒന്നുമില്ല, എന്നാൽ നിങ്ങൾക്ക് മറച്ചുവെക്കാൻ ഒരുപാടുണ്ട്'' ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് അൽ സഈദ് തുറന്നടിച്ചു.

യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന അൽ സഈദിനെ ലക്ഷ്യമിട്ട് ട്രംപ് നേരത്തെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്ക് മറുപടിയായാണ് ഈ പ്രതികരണം. യുഎസ് സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള വാക്‌പോര് കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് അൽ സഈദിന്റെ പുതിയ വെല്ലുവിളി.

TAGS :

Next Story