Quantcast

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്

ധാരണാപത്രം സംബന്ധിച്ച് ഇറാൻ അനുകൂല മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തൽ

MediaOne Logo

Web Desk

  • Updated:

    2026-05-28 01:19:43.0

Published:

28 May 2026 6:45 AM IST

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്
X

തെഹ്റാന്‍: ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഡ്രോണുകൾ തകർത്തതായി യുഎസ് മാധ്യമങ്ങൾ. ആക്രമണത്തിനെതിരെ ഇറാനും തിരിച്ചടിച്ചു. ചർച്ച നല്ല നിലയിൽ പുരോഗമിക്കുന്നതായ റിപ്പോർട്ടുകൾക്കിടയിലും നിലപാട് കടുപ്പിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് പൂർണമായി തുറക്കണമെന്നും ആർക്കും അതിന്റെ നിയന്ത്രണം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകിട്ടാതെ ഇറാന്റെ സ്വത്തുക്കൾ കൈമാറില്ലെന്നും ട്രംപിന്റെ മുന്നറിയിപ്പ്. ധാരണാപത്രം സംബന്ധിച്ച് ഇറാൻ അനുകൂല മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തൽ.

യുഎസ് സേനാപിന്മാറ്റത്തിന് പകരമായി ഹോർമുസ് ഒരു മാസത്തേക്ക് പൂർണമായും തുറക്കുന്നതുൾപ്പെടെയാണ് പുതിയ നിർദേശത്തിൽ ഉള്ളതെന്ന് റിപ്പോർട്ട്. അതെ സമയം ലബനനിലും ഗസയിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. സൈനിക വിഭാഗത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമാൻഡർ മുഹമ്മദ് ഔദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.

TAGS :

Next Story