Quantcast

'മാർകോ റൂബിയോ ക്യൂബ പ്രസിഡന്റാവുന്നത് എനിക്ക് സമ്മതമാണ്'; ചർച്ചയായി ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്

വെനസ്വേലൻ പ്രസിഡന്റ് മദുറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ക്യൂബയെ കുറിച്ച് ട്രംപിന്റെ പ്രതികരണം

MediaOne Logo
മാർകോ റൂബിയോ ക്യൂബ പ്രസിഡന്റാവുന്നത് എനിക്ക് സമ്മതമാണ്; ചർച്ചയായി ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്
X

വാഷിങ്ടൺ: യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനിടെ ക്യൂബയുടെ കാര്യത്തിൽ നിഗൂഢമായ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർകോ റൂബിയോ ക്യൂബ പ്രസിഡന്റാവുമോ? എന്ന എക്സ് പോസ്റ്റ് പങ്കുവെച്ച് തനിക്ക് സമ്മതമാണ് എന്നാണ് ട്രംപിന്റെ പ്രതികരണം. ക്യൂബ എത്രയും വേഗം യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.





അതേസമയം ട്രംപിന്റെ പ്രതികരണം എന്തെങ്കിലും ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമാണോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച വെനസ്വേലയിൽ കടന്നുകയറി നടത്തിയ ഓപറേഷനിൽ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂബയുടെ കാര്യത്തിലുള്ള ട്രംപിന്റെ പ്രതികരണം.

കൊളംബിയക്കെതിരെയും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. രോഗിയായ ഒരാളാണ് അവിടെ ഭരിക്കുന്നത് എന്നാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഉദ്ദേശിച്ചുള്ള ട്രംപിന്റെ പ്രതികരണം. കൊളംബിയയിൽ സൈനിക നീക്കത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും തനിക്ക് എതിർപ്പില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെനസ്വേലയുടെ എണ്ണയെ ആശ്രയിച്ചുനിൽക്കുന്ന ക്യൂബ വലിയ പ്രതിസന്ധിയിലാണ്. അതുകൊണ്ട് യുഎസ് ഇടപെടൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു.

TAGS :

Next Story