Quantcast

FBIയുടെ ഇൻഫർമേഷൻ സെന്‍റർ ഹാക്ക് ചെയ്തു; നിർണായക ഫയലുകൾ പുറത്തായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ട്രംപ്

'ഇതത്ര നല്ല കാര്യമല്ല. എനിക്കിത് തീരെ ഇഷ്ടമായില്ല. മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍, ആരും അറിയുമായിരുന്നില്ലാത്ത ചില കാര്യങ്ങള്‍ ഇതിലൂടെ പുറത്തുവന്നേക്കാം'. ട്രംപ് അതൃപ്തി പരസ്യമാക്കി

MediaOne Logo
FBIയുടെ ഇൻഫർമേഷൻ സെന്‍റർ ഹാക്ക് ചെയ്തു; നിർണായക ഫയലുകൾ പുറത്തായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ട്രംപ്
X

വാഷിങ്ടണ്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും സംഭവം ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ, യുക്രൈന്‍, തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലെ വിവരങ്ങള്‍ പുറത്താകാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണം.

'ഇതത്ര നല്ല കാര്യമല്ല. എനിക്കിത് തീരെ ഇഷ്ടമായിട്ടില്ല. മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍, ആരും അറിയുമായിരുന്നില്ലാത്ത ചില കാര്യങ്ങള്‍ ഇതിലൂടെ പുറത്തുവന്നേക്കാം'. ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. റഷ്യയുമായും യുക്രൈനുമായും ബന്ധപ്പെട്ട അന്വേഷണങ്ങളെയും വിവാദങ്ങളെയും പരാമര്‍ശിച്ച ട്രംപ്, അമേരിക്കയില്‍ നടന്നുവെന്ന് താന്‍ ആരോപിക്കുന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നേക്കാമെന്നും പറയുകയുണ്ടായി. അതേസമയം, വോട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അദ്ദേഹം മതിയായ തെളിവുകളൊന്നും നല്‍കിയിട്ടില്ല.

അമേരിക്കയിലെ ഫെഡറല്‍, സംസ്ഥാന പ്രാദേശക നിയമപാലക ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് ഹാക്കിങ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് വാറന്റുകള്‍, ക്രിമിനല്‍ പശ്ചാത്തല പരിശോധനകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറുന്നതിനുള്ള രാജ്യവ്യാപക സംവിധാനമാണിത്. ഹാക്കര്‍മാര്‍ അടുത്തിടെ നേരത്തേയും സിസ്റ്റത്തില്‍ കയറിക്കൂടിയെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ എഫ്ബിഐ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്തകാലങ്ങളില്‍ എഫ്ബിഐ സിസ്റ്റങ്ങള്‍ക്കെതിരെയുണ്ടാകുന്ന രണ്ടാമത്തെ സൈബര്‍ ആക്രമണമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story