ആഗോള ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി ട്രംപ്
ഫെബ്രുവരി 24 മുതൽ പുതിയ തീരുവ നിലവിൽ വരും

- Published:
22 Feb 2026 9:02 AM IST

വാഷിങ്ടൺ: യുഎസ് സുപ്രിംകോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ആഗോള ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1974ലെ ട്രേഡ് ആക്ട് ഉപയോഗിച്ചാണ് നടപടി. ഫെബ്രുവരി 24 മുതൽ പുതിയ തീരുവ നിലവിൽ വരും.
കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായി ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രിംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സുപ്രിംകോടതി വിധി യുഎസ് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റു മാർഗങ്ങളിലൂടെ നികുതി വർധന നടപ്പാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രിംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം 'നിയമപരമായി അനുവദനീയമായ' 15 ശതമാനം നിരക്കാണ് ഇനി ഈടാക്കുക. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നികുതി നടപടികൾ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16
