'ഒരു ലിറ്റർ വെള്ളം കുടിച്ചാൽ, 50 കിലോമീറ്റർ ഓടുന്ന വണ്ടി'; പെട്രോള്‍ വിലവര്‍ധനയെ ട്രോളി നടന്‍ ബിനീഷ് ബാസ്റ്റിന്‍

ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും

Update: 2021-03-13 10:18 GMT
Advertising

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച ബിനീഷ് ബാസ്റ്റിന്‍ ചിരിപടര്‍ത്തുന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കി. 'ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്', എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഇന്ധന വിലവര്‍ധനയെ പരിഹസിച്ചത്.

പെട്രോൾ, ഡീസൽ വില സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. വൻ വർധനവിന് ശേഷമാണ് ഇന്ധന വില ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് നിലവിലെ ഇന്ധന വില‌ മറികടന്നിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്‍റെ പോസ്റ്റ്:

ടീമേ.. പെട്രോള് നമ്മളോടാ കളി..
ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്....

ടീമേ.. പെട്രോള് നമ്മളോടാ കളി..🔥🔥 ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്....

Posted by Bineesh Bastin on Thursday, March 11, 2021
Tags:    

Similar News