ഒരു ഫോട്ടോ ഇടുന്നു, സോഷ്യൽ മീഡിയ കത്തിക്കുന്നു, പോകുന്നു....

ഫോട്ടോഗ്രാഫറായ ഷാൻ ഷകിയാണ് ഈ മമ്മൂട്ടി ചിത്രത്തിന് പിന്നിൽ

Update: 2024-04-29 05:34 GMT
Editor : banuisahak | By : Web Desk

എന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നെ, ഇക്കൊല്ലം 73 ആണ് ഓർമ്മ വേണം... പതിവ് പോലെ മമ്മൂട്ടി ഒരു ഫോട്ടോ ഇട്ടത് മാത്രം ഓർമയുണ്ട്. സോഷ്യൽ മീഡിയയിൽ തീപിടിച്ച അവസ്ഥയാണ്. വെള്ള ടീ ഷർട്ടും ബ്ലൂ ജീൻസും തലയിൽ ഒരു കൗ ബോയ് ഹാറ്റും കൂട്ടത്തിൽ ഒരു കണ്ണടയും. 18 മണിക്കൂർ മുൻപ് മമ്മൂട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റുചെയ്‌ത ചിത്രത്തിന് ഇതുവരെ ലഭിച്ചത് 40,129 കമന്റുകൾ. ലൈക്കുകളുടെ എണ്ണമെടുക്കാൻ പോലും കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്.

റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഫോട്ടോഗ്രാഫറായ ഷാൻ ഷകിയാണ് ഈ മമ്മൂട്ടി ചിത്രത്തിന് പിന്നിൽ. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജയസൂര്യ, പേളി മാണി, വിനയ് ഫോർട്ട്, അതിഥി രവി തുടങ്ങി താരനിര തന്നെ കമന്റ് ബോക്‌സിൽ അണിനിരന്നിട്ടുണ്ട്.

Advertising
Advertising

Full View

കമന്റുകളാണ് ഏറെ രസകരം. ഇത് കണ്ടിട്ട് സ്വന്തം വയറിലേക്ക് നോക്കിയവരുണ്ടോ, ആരേലും ഫയർ ഫോഴ്‌സിനെ വിളിക്കൂ, പ്രായത്തിനെ ബഹുമാനിക്കാൻ പടിക്ക് പഠിക്ക് മിഷ്ടർ ഇങ്ങനെ പോകുന്നു കമന്റുകൾ. കഴിഞ്ഞ ദിവസം ‘ടർബോ’ ലുക്കിൽ കൊച്ചിയിൽ വോട്ട് ചെയ്യാനെത്തിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു എൻട്രി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News