'ഞങ്ങൾക്ക് മുമ്പിലിരുന്ന ഒരു പയ്യന്‍ 'അച്ഛാ' എന്ന് വിളിച്ച് കരഞ്ഞു, അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്': വെളിപ്പെടുത്തലുമായി ജുവല്‍ മേരി

തനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്നയാളാണ് മമ്മൂട്ടിയെന്നും ജുവല്‍ പറയുന്നുണ്ട്

Update: 2026-03-18 10:59 GMT

അവതാരക‌ എന്നനിലയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായി തുടരുന്നതിനിടെ നടിയിലേക്കുള്ള തുടക്കമായിരുന്നു ജുവല്‍ മേരിക്ക് പത്തേമാരി. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ജുവല്‍.

മമ്മൂട്ടി അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നായി പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍ മലയാളികളുടെ മനസില്‍ ഇന്നും തുടരുന്നു. മിക്ക പ്രേക്ഷകരെപ്പോലെ തനിക്കും ഇന്നും രണ്ടാമത് കാണാന്‍ സാധിക്കാത്ത സിനിമയാണ് പത്തേമാരിയെന്ന് പറയുകയാണ് ജുവൽ മേരി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് സിനിമയിലൊരു അഡ്രസ് ഉണ്ടാക്കി തന്നയാളാണ് മമ്മൂട്ടിയെന്നും ജുവല്‍ പറയുന്നുണ്ട്.

Advertising
Advertising

'പത്തേമാരി ഞാന്‍ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാന്‍ പറ്റില്ല. കുറച്ച് കണ്ടിട്ട് അവസാനിപ്പിക്കും. ഭയങ്കര ഹാര്‍ട്ട് ബ്രേക്കിങ് ആണ് ആ സിനിമ. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ സിനിമ റിലീസ് ചെയ്ത സമയത്ത് തിയേറ്റര്‍ വിസിറ്റിന് പോയിരുന്നു. പള്ളിക്കല്‍ നാരായണന്‍ മരിക്കുന്ന രംഗത്തില്‍ ഞങ്ങൾക്ക് മുമ്പിലിരുന്ന ഒരു പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു. അതൊക്കെ ഹാര്‍ട്ട് ടച്ചിങ് ആയ നിമിഷങ്ങളാണ്', ജുവൽ പറഞ്ഞു.

'എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്ന ആളാണ് മമ്മൂക്ക. തുടരെ തുടരെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചു. മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ അഡ്രസ്. അവതാരക, കലാകാരി എന്നതിനേക്കാളുമൊക്കെ അപ്പുറത്താണ് എനിക്ക് ആ പേര്. ഒന്നും അല്ലാതിരുന്ന എന്നെ വിളിച്ച് ഈ വേഷം തന്നു. പൊക്കിയെടുത്ത് വച്ചത് പോലെയാണ്. അതും ഇത്രയും ലെജന്റ് ആയിട്ടുള്ള ഒരാള്‍. മമ്മൂട്ടിയ്ക്ക് അറിയുന്ന ആളാണ് ഞാന്‍ എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഞാന്‍ എന്റെ കൂട്ടുകാരോടൊക്കെ പറയും. എന്നെ മമ്മൂക്കയ്ക്ക് അറിയാമെന്നത് ഭയങ്കര ഫീലാണ്. അത് പറഞ്ഞ് അറിയിക്കാനാകില്ല'' ജുവല്‍ മേരി കൂട്ടിചേർത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News