ഇസ്‌ലാം സ്വീകരിച്ചത് എന്തു കൊണ്ട്; മനസ്സു തുറന്ന് എആര്‍ റഹ്‌മാന്‍

അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്‌മാനും കുടുംബവും ഇസ്‌ലാമിലെത്തുന്നത്.

Update: 2021-01-06 05:05 GMT
Advertising

ചെന്നൈ: ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ സംഗീതജ്ഞനാണ് എആര്‍ റഹ്‌മാന്‍. സംഗീതം കൊണ്ടു മാത്രമല്ല, ഇസ്‌ലാമിലേക്കുള്ള മതം മാറ്റം കൊണ്ടും റഹ്‌മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതേക്കുറിച്ച് അധികമൊന്നും സംസാരിച്ചിട്ടില്ല റഹ്‌മാന്‍.

അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്‌മാനും കുടുംബവും ഇസ്‌ലാമിലെത്തുന്നത്. തന്റെ ആദ്യത്തെ വലിയ പ്രൊജക്ടായ റോജയ്ക്ക് മുമ്പായിരുന്നു അത്. റോജയുടെ ഫിലിം ക്രഡിറ്റില്‍ അവസാന നിമിഷമാണ് പഴയ പേരായ ദിലീപ് കുമാറിന് പകരം എ.ആര്‍ റഹ്‌മാന്‍ എന്ന് ചേര്‍ത്തത് എന്ന് അദ്ദേഹത്തെ കുറിച്ചുള്ള നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്നുണ്ട്. മാതാവ് കരീമാ ബീഗമാണ് അതിന് നിര്‍ബന്ധം പിടിച്ചത് എന്നും പുസ്തകം പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് ബ്രഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ തന്റെ മതപരിവര്‍ത്തനത്തെ കുറിച്ച് വിശദമായി സംസാരിച്ചത്. 'നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. ചരിത്രം ബോറായതു കൊണ്ട് ഇകണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ല. അത് വ്യക്തിരമായ ഇഷ്ടമാണ്' - മതം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് റഹ്‌മാന്‍ പറഞ്ഞു.

ഇസ്‌ലാമിലേക്ക് മതം മാറുന്നു എന്നതല്ല, ഒരിടം കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ക്ക് അകത്തെ ബട്ടണ്‍ അതമര്‍ത്തുന്നുണ്ടോ എന്നാണ്. കാര്യങ്ങള്‍ അങ്ങേയറ്റം സവിശേഷമാണ് എന്നാണ് ആത്മീയ അധ്യാപകര്‍, സൂഫീ ഗുരുക്കള്‍ എന്നെയും മാതാവിനെയും പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകള്‍ ഉണ്ട്. ഇതാണ് നമ്മള്‍ തെരഞ്ഞെടുത്തത്. ഞങ്ങള്‍ അതിനു മുമ്പില്‍ ഉറച്ചു നില്‍ക്കുന്നു
എ ആര്‍ റഹ്‌മാന്‍

പ്രാര്‍ത്ഥനയെ കുറിച്ചും റഹ്‌മാന്‍ മനസ്സു തുറന്നു. 'പ്രാര്‍ത്ഥന അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. നിരവധി വീഴ്ചകളില്‍ നിന്ന് സഹായിച്ചത് പ്രാര്‍ത്ഥനയാണ്. മറ്റു മതവിശ്വാസികളും ഇതേ കാര്യം ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ചാണ് ഇതാണ് നടക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മകള്‍ ഖദീജ ബര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും റഹ്‌മാന്‍ പ്രതികരിച്ചിരുന്നു. സ്ത്രീയായിരുന്നു എങ്കില്‍ താനും ബുര്‍ഖ ധരിക്കുമായിരുന്നു. അവര്‍ അതില്‍ സ്വാതന്ത്ര്യം കണ്ടെത്തുന്നു. അത് അവരുടെ ഇഷ്ടമാണ് - എന്നാണ് റഹ്‌മാന്‍ പറഞ്ഞിരുന്നത്.

Tags:    

Similar News