ആറ്റുകാൽ പൊങ്കാലക്ക് തുടക്കം; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിനുള്ളില്‍ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അ‌ർപ്പിച്ചത്

Update: 2021-02-27 01:52 GMT
Advertising

ആറ്റുകാൽ പൊങ്കാലക്ക് തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിനുള്ളില്‍ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അ‌ർപ്പിച്ചത്. ഭക്തർ വീടുകളിലും പൊങ്കാല അർപ്പിച്ചു.

സ്ത്രീ ലക്ഷങ്ങൾ പങ്കെടുത്തിരുന്ന ആറ്റുകാൽ പൊങ്കാല ചടങ്ങു മാത്രമായിട്ടാണ് നടക്കുന്നത്. അനന്തപുരിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ തിളച്ചു മറിയേണ്ട പൊങ്കാല അടുപ്പുകൾ വീടുകളിലേക്ക് ഒതുക്കി. 10:50 ന് ക്ഷേത്ര പണ്ടാര അടുപ്പിൽ തീ കത്തിച്ചതോടെയാണ് ചടങ്ങുകൾക്ക് ആരംഭമായത്. പണ്ടാര അടുപ്പിൽ തീ കത്തിച്ച അറിയിപ്പ് വന്നതോടെ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകളിലും തീ പകർന്നു.

ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കുന്നതിന്‍റെ സംതൃപ്തി ഇല്ലെങ്കിലും അടുത്ത തവണ അതിന് കഴിയുമെന്ന പ്രതീക്ഷയാണ് ഭക്തർ പങ്കുവച്ചത്. വൈകുന്നേരം 3:40 നാണ് നിവേദ്യം. പൊങ്കാലയുത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ടവും താലപ്പൊലിയും ചടങ്ങു മാത്രമായി ഒതുക്കി.

Full View
Tags:    

Similar News