കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്; യൂണിയൻ അസാധുവാക്കി വിസി

കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Update: 2026-02-10 11:11 GMT

തിരുവനന്തപുരം: കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘർച്ചതിൽ കലാശിച്ചു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഈ വരുന്ന പതിമൂന്നാം തീയതി എസ്എഫ്ഐഐ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കമീഷണറുമായി നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ സമ്മതിച്ചു. അതേസമയം, രെജിസ്ട്രാറുമായുള്ള എസ്എഫ്ഐ നേതാക്കളുടെ ചർച്ച തുടരുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സർവകലാശാലയുടെ അകത്തേക്ക് പ്രവേശിച്ചത്.

Advertising
Advertising

സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് പിടിച്ചുവെച്ചിരിക്കുന്നത്. കൂടാതെ കായികതാരങ്ങളുടെ ടിഎയും പിടിച്ചുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

അതേസമയം, കേരളസർവകലാശാലയിൽ പ്രതികാര നടപടിയുമായി വിസി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News