‘നിങ്ങളുടെ ബിസിനസും സ്മാർട്ട് ആകണ്ടേ?’; പങ്കെടുക്കൂ, മീഡിയവൺ-ടാൽറോപ് ബിസിനസ് കോൺക്ലേവിൽ

Update: 2024-04-01 06:22 GMT
Editor : safvan rashid | By : Web Desk

കാലത്തിനനുസരിച്ച് പുതുക്കാത്ത ഏതൊരു ബിസിനസും കാലഹരണപ്പെടും. എ.ഐ, ഓട്ടോമേഷൻ അടക്കമുള്ളവ നൽകുന്ന വലിയ സാധ്യകൾ ഉപയോഗപ്പെടുത്താൻ ഇനിയും വൈകിക്കൂടാ. ഇതിനായുള്ള ഏറ്റവും നല്ല അവസരമാണ് മീഡിയവണും ടാൽറോപും ചേർന്നൊരുക്കുന്നത്.

2024 ജനുവരി 17ന് ദോഹ ഹോളി ഡേ ഇൻ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1: 00 മണി വരെ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ നിങ്ങൾക്കും പ​ങ്കെടുക്കാം. എ.​ഐ മേഖലയി​ലെ അന്താരാഷ്ട്ര വിദഗ്ധർ, ഖത്തറിലെ ടെക് ​വിദഗ്ധർ, ടെക് സംരംഭകർ, മുതിർന്ന മാധ്യമ പ്രവർത്തകർ എന്നിവരെല്ലാം കോൺക്ലേവിൽ പ​ങ്കെടുക്കും.

എ.ഐ സാധ്യതകളെ എങ്ങനെ ബിസിനസിലേക്കും സംരംഭങ്ങളിലേക്കും ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച വിശദമായ ചർച്ചകളും സംവാദങ്ങളും കോൺക്ലേവിലുണ്ടാകും. നിലവിൽ ലോകത്ത് സംഭവിക്കുന്ന എ.ഐ സാ​ങ്കേതിക വിപ്ലവങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാക്കാവുന്ന വിധമാണ് കോൺക്ലേവ് ഒരുക്കുന്നത്.

Advertising
Advertising

എ.ഐ​ സാ​ങ്കേതികവിദ്യ ഉപയോഗിച്ച് സംരംഭങ്ങളിലെ ഓപ്പറേഷൻ ചെലവുകൾ എങ്ങനെ കുറക്കാം? കൂടുതൽ ഉൽപാദനക്ഷമത നേടാം? പുതിയ മേഖലകൾ​ വെട്ടിപ്പിടിക്കാം? എ.​ഐ സാധ്യതകൾ എ​ങ്ങനെ ഉപയോഗപ്പെടുത്താം? ലാഭം എങ്ങനെ വർധിപ്പിക്കാം​? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ കോൺക്ലേവ് നൽകും.

നവീനമായ ആശയങ്ങൾ വികസിപ്പിച്ചും അത് നടപ്പാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും പ്രതിഭകളെ ഒരുമിപ്പിച്ചും ഓരോ ഇൻഡസ്ട്രിയിലും ആഗോള നിലവാരമുള്ള ബിസിനസുകൾ വളർത്തിയെടുക്കാനുതകുന്ന ഇക്കോസിസ്റ്റം നിർമ്മിച്ചെടുക്കുന്ന ടെക്ക്നോളജി കമ്പനിയാണ് ടാൽറോപ്.

ഈയൊരു ലക്ഷ്യം നടപ്പാക്കാനായി കേരളത്തിൽ ശക്തമായ ഒരു ഐ.ടി ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ടാൽറോപ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News