സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; വീണ്ടും വില കുറഞ്ഞു
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലാണ് അനുഭവപ്പെടുന്നത്
Update: 2026-03-03 05:27 GMT
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. 1,24,680 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 15,585 രൂപയാണ് വില. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 8440 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്നലെ രാവിലെ താഴ്ന്നിരുന്നു. പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ 520 രൂപ വര്‍ധിച്ചു. യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയില്‍ സ്വര്‍ണവിലയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത.
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 66 ഡോളര്‍ വര്‍ധിച്ച് 5362 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിക്ക് 1.33 ശതമാനം വര്‍ധിച്ച് 89.87 ഡോളര്‍ എന്ന നിലയിലുമാണ്.