'സൂപ്പര്‍ ബൈക്കര്‍' ക്യാമ്പയിനുമായി ബജാജും പീറ്റര്‍ഇംഗ്ലണ്ടും

ബൈക്ക് പ്രേമികള്‍ക്ക് റൈഡേഴ്സ് കളക്ഷനൊരുക്കാനാണ് പ്രമുഖ വസ്ത്രബ്രാന്‍റായ പീറ്റര്‍ ഇംഗ്ലണ്ടിനൊപ്പം ബജാജ് കൈകോര്‍ക്കുന്നത്

Update: 2021-09-30 14:18 GMT

രാജ്യത്തെ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കാന്‍ സൂപ്പര്‍ ബൈക്കര്‍ ക്യാമ്പയിനുമായി ബജാജും പീറ്റര്‍ ഇംഗ്ലണ്ടും. ബൈക്ക് പ്രേമികള്‍ക്ക് റൈഡേഴ്സ് കളക്ഷനൊരുക്കാനാണ് പ്രമുഖ വസ്ത്രബ്രാന്‍റായ പീറ്റര്‍ ഇംഗ്ലണ്ടിനൊപ്പം ബജാജ് കൈകോര്‍ക്കുന്നത്. ബജാജിന്‍റെ പുതിയ പതിപ്പായ 'ബജാജ് അവഞ്ചറിന്‍റെ' ലോഞ്ചിങ്ങിനോടനുബന്ധിച്ചാണ് ക്യാമ്പയിന്‍ നടക്കുന്നത്. 

Advertising
Advertising

ക്യാമ്പയിനിന്‍റെ ഭാഗമായി ബൈക്കര്‍മാര്‍ക്ക് റൈഡിങ്ങിനുതകുന്ന രീതിയില്‍ ടീ ഷര്‍ട്ടുകളും ഡെനിമുകളും ജാക്കറ്റുകളുമടക്കം പുതിയ കളക്ഷനൊരുക്കാനാണ് തീരുമാനം. റൈഡര്‍മാര്‍ക്ക്  മാത്രമായൊരു കളക്ഷനൊരുക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്ന്  പീറ്റര്‍ ഇംഗ്ലണ്ട് സി.ഇ.ഒ മനീഷ് സിംഗായ് അറിയിച്ചു. ബൈക്കര്‍മാരെ സ്റ്റൈലിഷ് ആക്കുക കൂടെയാണ് കളക്ഷന്‍റെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പയിനിന്‍റെ ഭാഗമായി 2,999. രൂപക്ക് റൈഡേഴ്സ് കളക്ഷന്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണ്‍ വഴി ബജാജ് അവഞ്ചര്‍ സ്വന്തമാക്കാനാവും. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News