എസ്.ബി.ഐ ഉപഭോക്താവാണോ? ഓണ്‍ലൈന്‍ ഇടപാടിന് ഇനി ചിലവേറും, ഐ.എം.പി.എസിന് സര്‍വിസ് ചാര്‍ജ് വരുന്നു
നിലവില്‍ അഞ്ചു ലക്ഷം വരെയുള്ള ഓണ്‍ലൈന്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ സൗജന്യമാണ്
ന്യൂഡല്‍ഹി: ഇന്‌റര്‍നെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്‌റ് സര്‍വീസ്) ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്.ബി.ഐ. നിലവില്‍ അഞ്ച് ലക്ഷം വരെയുള്ള ഓണ്‍ലൈന്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ സൗജന്യമാണ്. ഇതിലാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ മാറ്റം വരുത്താന്‍ പോകുന്നത്.
എത്ര തുക മുതലാണ് ചാര്‍ജ് ഈടാക്കുക?
- 25,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്കാണ് ചാര്‍ജ് ഈടാക്കുക.
- 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്ക് രണ്ട് രൂപയും ജി.എസ്.ടിയുമാണ് ചാര്‍ജ് ഈടാക്കുക.
- ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്ക് ആറ് രൂപയും ജി.എസ്.ടിയും ചാര്‍ജ് ഈടാക്കും.
- രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്ക് 10 രൂപയും ജി.എസ്.ടിയുമാണ് ചാര്‍ജ്.
എന്നു മുതലാണ് പുതിയ ചാര്‍ജ് നിലവില്‍ വരിക?
ഫെബ്രുവരി 15 മുതല്‍ ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്ക് പുതിയ ചാര്‍ജ് ഈടാക്കുന്നത് നിലവില്‍ വരുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐ.എം.പി.എസ് വഴി ഇടപാട് നടത്താന്‍ സാധിക്കുക.
ബ്രാഞ്ചുകള്‍ വഴിയുള്ള ഐ.എം.പി.എസിന് ചാര്‍ജ് ഉണ്ടോ?
ബ്രാഞ്ചുകള്‍ മുഖേനയുള്ള ഐ.എം.പി.എസ് ട്രാന്‍സാക്ഷനുകള്‍ക്ക് നിലവിലെ രീതി തുടരും. 1000 രൂപ വരെയുള്ള ട്രാന്‍സാക്ഷനുകള്‍ ബ്രാഞ്ചുകള്‍ വഴി ഫീസില്ലാതെ നടത്താം. 1000 മുതല്‍ 1,00,000 വരെയുള്ള ഇടപാടുകള്‍ക്ക് നാല് രൂപയും ജി.എസ്.ടിയുമാണ് ചാര്‍ജ്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകള്‍ക്ക് 12 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ചാര്‍ജ്.