ചാറ്റ്ഫീല്‍ഡ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു, 68ാം വയസ്സില്‍ !

ചാറ്റ്ഫീൽഡ് പക്ഷേ തന്റെ അവസാന മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പുറത്താവുകയായിരുന്നു

Update: 2019-01-28 05:46 GMT
Advertising

ഒടുവിൽ ന്യൂസിലാൻഡിന്റ് ക്രിക്കറ്റ് താരം എവെൻ ചാറ്റ്ഫിൽഡ് കളി മതിയാക്കാൻ തീരുമാനിച്ചു. പക്ഷേ അത് തന്റെ 68ാം വയസ്സിലാണെന്ന് മാത്രം. 1975ൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ചാറ്റ്ഫീൽഡ്, ന്യൂസിലാൻഡ് ദേശീയ ടീമിനായി 43 ടെസ്റ്റുകളും, 114 ഏകദിനങ്ങളിലും കളിച്ച ശേഷമാണ് പാഡഴിച്ചത്.

മത്സരം മതിയാക്കാനുള്ള സമയമായെന്ന് തനിക്ക് ബോധ്യട്ടതായി ഇതുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിൽ ഈ വലം കയ്യൻ മീഡിയം പേസർ പറഞ്ഞത്. ന്യൂസിലാൻഡിലെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന ചാറ്റ്ഫീൽഡ് പക്ഷേ, തന്റെ അവസാന മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഔട്ടാവുകയായിരുന്നു. 43 ടെസ്റ്റുകളിൽ നിന്നും 32.2 ശരാശരിയിൽ 3958 റൺസെടുത്ത ചാറ്റ്ഫീൽഡ് 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.

114 ഏകദിനങ്ങളിൽ നിന്നായി 140 വിക്കറ്റുകളും 3618 റൺസും അദ്ദേഹത്തിന്റെ സമ്പാദ്യമായുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 റൺസ് വഴങ്ങി 8 വക്കറ്റെടുത്തതാണ് എവെൻ ചാറ്റ്ഫീൽഡിന്റെ മികച്ച പ്രകടനം. 1989ൽ പാകിസ്ഥാനെതിരെയായിരുന്നു ചാറ്റഫീൽഡിന്റെ അവസാന അന്താരാഷ്ട്ര മത്സരം.

Tags:    

Similar News