ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പരസ്യ ചര്‍ച്ചക്കില്ലെന്ന് ഗാംഗുലി എന്തുവേണമെന്ന് അറിയാം...

‘ധോണിയുടെ ഭാവിയെക്കുറിച്ച് ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാല്‍, എല്ലാം പരസ്യമായി ചര്‍ച്ചചെയ്യാനാവില്ല...

Update: 2019-11-30 06:57 GMT
Advertising

ഏകദിന ലോകകപ്പിന് പിന്നാലെ സജീവമായ ധോണിയുടെ വിരമിക്കല്‍ സാധ്യതകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന ഗാംഗുലിയാണ് ഇക്കാര്യത്തില്‍ ഒടുവിലായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

'ധോണിയുടെ ഭാവിയെക്കുറിച്ച് ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാല്‍, എല്ലാം പരസ്യമായി ചര്‍ച്ചചെയ്യാനാവില്ല. ഇക്കാര്യത്തെ കുറിച്ച് ധോണിക്കും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ട്. സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും' ഗാംഗുലി പറഞ്ഞു.

ये भी पà¥�ें- പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്

ഐ.പി.എല്ലിലെ പ്രകടനം ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണ്ണായകമാകുമെന്ന രവിശാസ്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും മൂന്നുമാസത്തിനുള്ളില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നു ഗാംഗുലി പറഞ്ഞു. ജനുവരി വരെ തന്റെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുതെന്ന് മാധ്യമങ്ങളോട് ധോണി തന്നെ പറഞ്ഞിരുന്നു.

ये भी पà¥�ें- ലേലത്തില്‍ വെക്കണമെന്ന് ചെന്നൈയോട് ധോണി, ‘തല’ പണയംവെക്കില്ലെന്ന് മാനേജ്‌മെന്റ്

ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരമായ ധോണി ഈ സീസണില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ധോണിയുടെ പകരക്കാരനായെത്തിയ പന്തിന്റെ മോശം ഫോമും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള എം.എസിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നുവെന്നാണ് സൂചനകള്‍. ഐ.പി.എല്ലില്‍ ധോണി മികച്ചപ്രകടനം നടത്തുകയും പന്തിനും മറ്റു കീപ്പര്‍മാര്‍ക്കും പ്രതീക്ഷിച്ചപോലെ ഉയരാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ വരുന്ന ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കുവേണ്ടി കളിക്കാനും സാധ്യതയുണ്ട്.

Tags:    

Similar News