ടി.ഡി.എസിനെച്ചൊല്ലി കിഫ്ബിയും ആദായ നികുതി വകുപ്പും തമ്മിൽ തർക്കം

പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടി.ഡി.എസ് അടക്കേണ്ടതെന്നും അവർ അത് അടച്ചെന്നും കിഫ്ബി നിലപാടെടുത്തു

Update: 2021-03-26 05:27 GMT
Advertising

കിഫ്ബിയും ആദായ നികുതി വകുപ്പും തമ്മിൽ തർക്കം. ടി.ഡി.എസ് അടക്കേണ്ടതിനെ ചൊല്ലിയാണ് തർക്കം. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടി.ഡി.എസ് അടക്കേണ്ടതെന്നും അവർ അത് അടച്ചെന്നും കിഫ്ബി നിലപാടെടുത്തു. ഈ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ രാത്രി വൈകി കിഫ്ബിയിലെത്തിയത്. അതേസമയം ധനമന്ത്രി തോമസ് ഐസക് കിഫ്ബിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ये भी पà¥�ें- കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍

ഇന്നലെ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം.

Full View
Tags:    

Similar News