ദേവികുളത്ത് എല്‍.ഡി.എഫിന് ജയം

കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയമാണ് 36കാരനായ രാജ നേടിയത്

Update: 2021-05-02 07:26 GMT

ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. രാജ വിജയിച്ചു. 7,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജയുടെ ജയം.    കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയമാണ് 36കാരനായ രാജ നേടിയത്. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം.

ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News