അയൽപക്കത്തെ പുല്ല് കണ്ട് പശുവിനെ വളർത്തരുതെന്ന് കെ സി ജോസഫ്; സ്വന്തം പറമ്പിലെ പുല്ല് കണ്ടാണ് പശുവിനെ വളർത്തുന്നതെന്ന് മോന്‍സ് ജോസഫ്

തോൽവിക്ക് പിന്നാലെ യുഡിഎഫിലെ ഘടകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ സി ജോസഫ്

Update: 2021-05-04 06:32 GMT
By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ യുഡിഎഫിലെ ഘടകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ സി ജോസഫ്. രണ്ടില ചിഹ്നം പി ജെ ജോസഫിന് കിട്ടാത്തത് പോലും തിരിച്ചടിയായി. അയൽപക്കത്തെ പുല്ല് കണ്ട് പശുവിനെ വളർത്തരുത്. ട്രാക്ടർ ചിഹ്നം ജനങ്ങളെ പരിചയപ്പെടുത്താൻ സമയം ലഭിച്ചില്ല. ഘടകകക്ഷികൾ സീറ്റുചോദിക്കുമ്പോൾ അവരുടെ നില കൂടി മനസ്സിലാക്കണം. വെറുതെ എണ്ണം തികയ്ക്കാൻ സീറ്റ് നൽകിയിട്ട് കാര്യമില്ലെന്നും കെ. സി ജോസഫ് വിമർശിച്ചു.


Full View


എന്നാല്‍ അയൽപക്കത്തെ പുല്ല് കണ്ടല്ല പശുവിനെ വളർത്തിയതെന്ന് മോൻസ് ജോസഫ് കെ സി ജോസഫിന് മറുപടി നൽകി. സ്വന്തം പറമ്പിലെ പുല്ല് കണ്ടാണ് പശുവിനെ വളർത്തുന്നത്. മുന്നണിയുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. കൂടുതൽ സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസും ജയിച്ചില്ല. മുന്നണിയിലെ പ്രശ്നങ്ങൾ എല്ലാവരും ഒരുമിച്ച് പരിശോധിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.


Full View


Tags:    

By - Web Desk

contributor

Similar News