ബാലുശ്ശേരിയില്‍ ധര്‍മ്മജന് ലീഡ്

ഇടത് സ്ഥാനാര്‍ഥി സച്ചിന്‍ ദേവിനെക്കാള്‍ 43 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ ലീഡ് ചെയ്യുന്നത്

Update: 2021-05-02 03:29 GMT

എപ്പോഴും ഇടതിനൊപ്പം ചാഞ്ഞുകൊണ്ടിരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. ഇടത് സ്ഥാനാര്‍ഥി സച്ചിന്‍ ദേവിനെക്കാള്‍ 43 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ ലീഡ് ചെയ്യുന്നത്.

യു.ഡി.എഫിന്‍റെ താരസ്ഥാനാര്‍ഥിയായി രംഗത്തിറക്കിയ ആളാണെങ്കിലും സച്ചിന്‍ ദേവിനായിരുന്നു ബാലുശ്ശേരിയില്‍ ആദ്യം മുതലെ മുന്‍തൂക്കം. പ്രചരണ വേദികളില്‍ ഓളമുണ്ടാക്കിയെങ്കിലും ബാലുശ്ശേരി ധര്‍മ്മജനൊപ്പം നില്‍ക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.  

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News