വടകരയില്‍ 100 കടന്ന് കെ.കെ രമ

ഇടത് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെക്കാള്‍ 102 വോട്ടുകള്‍ക്കാണ് രമ ലീഡ് ചെയ്യുന്നത്

Update: 2021-05-02 03:06 GMT

കടുത്ത മത്സരം നടക്കുന്ന വടകരയില്‍ യു.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയുടെ ലീഡ് 100 കടന്നിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെക്കാള്‍ 102 വോട്ടുകള്‍ക്കാണ് രമ ലീഡ് ചെയ്യുന്നത്. സര്‍വേകള്‍ മനയത്ത് ചന്ദ്രനൊപ്പമായിരുന്നെങ്കിലും ആദ്യഫല സൂചനകള്‍ രമക്കൊപ്പമാണ്.

കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. യു.ഡി.എഫ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നും. എന്നാല്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നു എല്‍.ജെ.ഡി ഇത്തവണ എല്‍.ഡി.എഫിലാണ് എന്നതാണ് ഇവിടുത്തെ നിര്‍ണായക രാഷ്ട്രീയ മാറ്റം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കെ.മുരളീധരന്‍ എം.പിയുടെ തിളക്കമാര്‍ന്ന വിജയവും യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ട്.

ഏറെ ചര്‍ച്ചകള്‍ക്കും വഴിത്തിരിവുകള്‍ക്കും ശേഷമാണ് വടകരയില്‍ രമ സ്ഥാനാര്‍ഥിയാകുന്നത്. മത്സരിക്കാനില്ലെന്നായിരുന്നു രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കുന്നില്ലെങ്കില്‍ വടകര തിരിച്ചെടുക്കുകയാണെന്നായിരുന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെയാണ് രമയെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News