അര്‍ഹിക്കുന്ന അംഗീകാരം ടീച്ചര്‍ക്ക് വാരിക്കോരി കൊടുത്ത് മട്ടന്നൂരുകാര്‍

2006ൽ ആലത്തൂർ മണ്ഡലത്തിൽ എം ചന്ദ്രൻ നേടിയ നാൽപ്പത്തേഴായിരത്തി അറുന്നൂറ്റി എഴുപത്തൊന്ന് വോട്ടിന്‍റെ ഭൂരിപക്ഷമെന്ന റോക്കോഡാണ് ശൈലജ ടീച്ചർ മറികടന്നത്

Update: 2021-05-03 01:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

മട്ടന്നൂരിൽ മന്ത്രി കെ.കെ ശൈലജ നേടിയ ഭൂരിപക്ഷം സംസ്ഥാന ചരിത്രത്തിൽ റെക്കോഡാണ്. 2006ൽ ആലത്തൂർ മണ്ഡലത്തിൽ എം ചന്ദ്രൻ നേടിയ നാൽപ്പത്തേഴായിരത്തി അറുന്നൂറ്റി എഴുപത്തൊന്ന് വോട്ടിന്‍റെ ഭൂരിപക്ഷമെന്ന റോക്കോഡാണ് ശൈലജ ടീച്ചർ മറികടന്നത്. 61,035 വോട്ടാണ് ശൈലജ ടീച്ചറുടെ ഭൂരിപക്ഷം.

അർഹിക്കുന്ന അംഗീകാരം ശൈലജ ടീച്ചർക്ക് ഭൂരിപക്ഷമായി നൽകുകയായിരുന്നു മട്ടന്നൂരുകാർ. പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ല മന്ത്രി, നിപ്പ, കോവിഡ് പ്രതിരോധങ്ങളുടെ പേരിൽ ആഗോള തലത്തിൽ കേരളത്തിന്‍റെ യശസ്സുയർത്തിയ മന്ത്രി, ആഗോള മാധ്യമങ്ങളും ശാസ്ത്ര ലോകവും കയ്യടിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചർ കേരളത്തിന് നൽകിയ സേവനങ്ങൾക്ക് ഈ ഭൂരിപക്ഷം ഒട്ടും കൂടുതലല്ല.

മികച്ച മന്ത്രിയെന്ന ഖ്യാതി നേടിയ ശൈലജ ടീച്ചറെ അടുത്ത സർക്കാരിൽ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 87ൽ കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെയെന്ന മുദ്രാവാക്യം പാഴാക്കിയതിനുള്ള മധുര പ്രതികാരമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടയി പിണറായി വിജയനാണ് ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News