തിരൂരങ്ങാടിയില്‍ കെ.പി.എ മജീദ് പിന്നില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് ലീഡ് ചെയ്യുകയാണ്

Update: 2021-05-02 05:13 GMT

തിരൂരങ്ങാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി.എ മജീദ് പിന്നില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് ലീഡ് ചെയ്യുകയാണ്.

1957 മുതല്‍ മുസ്‍ലിം ലീഗിന്‍റെ ഉറച്ച കോട്ടയാണ് തിരൂരങ്ങാടി. എന്നാല്‍ കഴിഞ്ഞ തവണ ലീഗിന് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു. 2011-ല്‍ 30208 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ച പി.കെ.അബ്ദുറബ്ബിന് 2016-ല്‍ ലഭിച്ചത് 6043 വോട്ടിന്‍റെ ലീഡ് മാത്രം. ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്താണ് യു.ഡി.എഫ് ഭൂരിപക്ഷം കുറച്ചത്. അട്ടിമറി പ്രതീക്ഷിച്ചു തന്നെയായിരുന്നു നിയാസിനെ തന്നെ ഇത്തവണയും എല്‍.ഡി.എഫ് രംഗത്തിറക്കിയത്. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News