'ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് അഭിനന്ദനം'; താനൂരിലെ തോല്‍വി അംഗീകരിച്ച് പി.കെ ഫിറോസ്

Update: 2021-05-02 09:59 GMT
Editor : ijas

താനൂരിലെ തോല്‍വി അംഗീകരിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ ആണ് ഇവിടെ വിജയിച്ചത്. ഇദ്ദേഹത്തിന്‍റെ വിജയം അംഗീകരിക്കുന്നതായും പി.കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ ഫിറോസ് ജനവിധി അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന താനൂരിലെ ജനങ്ങളോടും നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയുന്നതായും പി.കെ ഫിറോസ് പറഞ്ഞു. താനൂരിലെ സിറ്റിംഗ് എം.എല്‍.എയാണ് വിജയിച്ച വി. അബ്ദുറഹ്മാന്‍.

മാറി മറിഞ്ഞ ലീഡ് നിലയാണ് മണ്ഡലത്തിലുണ്ടായത്. ആദ്യ ഘട്ടത്തില്‍ ലീഡ് നില നിര്‍ത്തിയ പി കെ ഫിറോസ് അവസാന ഘട്ടത്തിലാണ് തോല്‍വി അറിഞ്ഞത്. അവസാന ലാപ്പില്‍ 560 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്മാനുണ്ടായിരുന്നത്. 

Advertising
Advertising

പി.കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു.

താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു.

Posted by PK Firos on Sunday, May 2, 2021

Tags:    

Editor - ijas

contributor

Similar News