11 നായകളും ഒരു പൂവന്‍ കോഴിയും; വാലാട്ടിയിലെ തീം സോങ് എത്തി

ജൂലൈ 21നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

Update: 2023-07-15 16:16 GMT

പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലാട്ടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ജൂലൈ 21നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പ്രേക്ഷകർക്ക് ചിന്തിക്കാനും ചിരിക്കാനും വക നൽകുന്നതാണ് ഗാനം. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം ആലപിരിക്കുന്നത് കൃഷ്ണയാണ്്. വരുൺ സുനിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയിൽ ഈണമിട്ടത്. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

Advertising
Advertising


Full View

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകൾക്കായി ശബ്ദം നൽകുന്നത്. വിഷ്ണു പണിക്കർ ആണ് 'വാലാട്ടി'യുടെ ഛായാഗ്രഹണം. എഡിറ്റിങ്: അയൂബ് ഖാൻ. അരുൺ വെഞ്ഞാറമൂട് കലാസംവിധാനം നിർവഹിക്കുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News