സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനം ഇന്ന്

Update: 2017-08-01 03:23 GMT
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനം ഇന്ന്
Advertising

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന് പാലക്കാട് ഒരുങ്ങി.

Full View

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന് പാലക്കാട് ഒരുങ്ങി. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പുരസ്‌കാരദാന ചടങ്ങ് ആരംഭിക്കുക. സംവിധായകന്‍ കെ ജി ജോര്‍ജിന് സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയല്‍ പുരസ്‌കാരം സമ്മാനിക്കും.

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. പാലക്കാടന്‍ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്ന കലാവിഷ്‌കാരത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവിധ വിഭാഗങ്ങളിലായി 48 ചലച്ചിത്ര പുരസ്‌കാരങ്ങളും സമര്‍പ്പിക്കും.

നടന്‍ മധു, നടിമാരായ ഷീല, ശാരദ, കവിയൂര്‍ പൊന്നമ്മ, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍, ശബ്ദ ലേഖകന്‍ റസൂല്‍ പൂക്കുട്ടി, എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഹെവന്‍ ടു എര്‍ത്ത് എന്നു പേരിട്ട സംഗീതത്തിന്റെ അകമ്പടിയോടെയാണ് താരങ്ങളെ വേദിയിലേക്ക് ആനയിക്കുക. ചലച്ചിത്ര താരങ്ങളും പ്രമുഖ നര്‍ത്തകരും അവതരിപ്പിക്കുന്ന മെഗാ ഷോയും അരങ്ങേറും. കാല്‍ ലക്ഷം ആസ്വാദകര്‍ക്കുള്ള സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.

Tags:    

Similar News