പരം സുന്ദരിയിൽ ജൂനിയർ ആർടിസ്റ്റായിരുന്നില്ല, ഫസ്റ്റ് ഡേ ഷൂട്ടിന് ശേഷം പിന്മാറിയതാണ്; ഭീഷണി നേരിട്ടതായി വെളിപ്പെടുത്തി പ്രിയ വാര്യർ

'പരം സുന്ദരി'യെന്ന ചിത്രത്തിൽ ആൾക്കൂട്ടത്തിനിടയിൽ ചെറിയൊരു ഭാ​ഗത്തായാണ് പ്രിയ വാര്യർ പ്രത്യക്ഷപ്പെടുന്നത്

Update: 2026-02-03 07:29 GMT

കൊച്ചി: ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ 'പരം സുന്ദരി'യെന്ന ബോളിവുഡ് ചിത്രത്തിൽ ‍പ്രിയ വാര്യരുടെ റോൾ വലിയ വിവാദമായിരുന്നു. നായികയായി അഭിനയിച്ച ജാൻവി കപൂറിന്റെ മലയാളവും കേരളത്തെ അവതരിപ്പിച്ച രീതിയുമൊക്കെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. അതുകൂടാതെ മലയാളികൾ അടക്കമുള്ളവർ വലിയ രീതിയിൽ ചർച്ച ചെയ്തത് ചിത്രത്തിലെ പ്രിയ വാര്യരുടെ സാന്നിധ്യമായിരുന്നു. ചിത്രത്തിൽ ആൾക്കൂട്ടത്തിനിടയിൽ ചെറിയൊരു ഭാ​ഗത്തായാണ് പ്രിയ വാര്യർ പ്രത്യക്ഷപ്പെടുന്നത്.

ജൂനിയർ ആർടിസ്റ്റായി അഭിനയിച്ചുവെന്ന തരത്തിലുള്ള ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ പരം സുന്ദരിയിലേത് ജൂനിയര് ആർടിസ്റ്റ് വേഷമായിരുന്നില്ലെന്നും താനൊരു കഥാപാത്രമായി തന്നെ എത്തേണ്ടിയിരുന്ന സിനിമയാണ് പരം സുന്ദരിയെന്നുമാണ് പ്രിയ വാര്യർ വ്യക്തമാക്കുന്നത്. ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ സംസാരിക്കവെയാണ് പ്രിയ വാര്യർ പരം സുന്ദരിയിൽ അഭിനയിക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

Advertising
Advertising

'ജൂനിയർ ആർടിസ്റ്റാകുന്നത് എന്തോ നാണക്കേട് പോലെയാണ് പ്രേക്ഷകർ കാണുന്നത്. എനിക്കതിൽ പ്രശ്നമൊന്നും തോന്നിയില്ല. പിന്നെ ഞാൻ അതിൽ ജൂനിയർ ആർടിസ്റ്റായി പോയതല്ല. കഥ പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. ഞാൻ ആ സിനിമയുടെ ഭാ​ഗമാകേണ്ടതായിരുന്നു. എന്നോട് പറഞ്ഞ നരേഷനും എന്റെ കഥാപാത്രവുമല്ലെന്ന് മനസിലായത് ആദ്യ ദിവസം ഷൂട്ടിന് ചെന്നപ്പോഴാണ്' എന്നാണ് താരം വ്യക്തമാക്കിയത്

'ഒറ്റ ദിവസമേ ഷൂട്ടിന് പോയിട്ടുള്ളൂ. രണ്ടാമത്തെ ദിവസം പല കാരണങ്ങളുണ്ടായതിനാൽ പിന്മാറിയതാണ്. പിന്മാറിയപ്പോൾ അവർ പറഞ്ഞിരുന്നു ഇയാളെ വച്ച് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്തത് ഉപയോ​ഗിക്കുമെന്ന്. എന്നോട് പറഞ്ഞിരുന്നത് പോലെയല്ല നടക്കുന്നതെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവരോട് കൂടുതൽ കമ്യൂണിക്കേഷൻ ആവശ്യപ്പെട്ടെങ്കിലും അവർ തന്നില്ല. അപ്പോൾ മാന്യമായി പിന്മാറുകയായിരുന്നു. ആദ്യ ദിവസത്തെ വിഷ്വൽ ഉപയോ​ഗിക്കുമെന്നും അത് നല്ലതായിരിക്കില്ലെന്നും അവർ ഭീഷണിയെന്നത് പോലെ പറഞ്ഞിരുന്നു. പക്ഷേ എന്ത് വന്നാലും നേരിടാൻ ഞാൻ തയാറായിരുന്നു' എന്നും പ്രിയ കൂട്ടിച്ചേർത്തു.

സിനിമയിൽ ആ സീനിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു. എന്നിട്ടും അവരത് ഉപയോ​ഗിച്ചു. ജൂനിയർ ആർടിസ്റ്റായി പ്രിയ ഉണ്ടെന്നത് അവർ പ്രൊപ്പ​ഗേറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ അവർ തനിക്ക് അങ്ങനൊരു പബ്ലിസിറ്റി തന്നുവെന്നേ താൻ കരുതുന്നുള്ളുവെന്നും പ്രിയ വാര്യർ പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - അരീജ മുനസ്സ

Similar News