തീരത്തിലെ ഈ പാട്ടില്‍ ആലപ്പുഴയുണ്ട്

Update: 2018-04-26 12:22 GMT
തീരത്തിലെ ഈ പാട്ടില്‍ ആലപ്പുഴയുണ്ട്

കടപ്പുറത്തെ എന്നു തുടങ്ങുന്ന പാട്ട് എഴുതി പാടിയിരിക്കുന്നത് അജി കാട്ടൂരാണ്

തൃശൂരിന്റെയും ഇടുക്കിയുടെയും കൊച്ചിയുടെയുമൊക്കെ ചരിത്രം പാട്ടിലൂടെ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ആ നിരയിലേക്ക് മറ്റൊരു ഗാനം കൂടിയെത്തുകയാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിന്റെ പ്രൌഢിയുമായിട്ടാണ് തീരത്തിലെ ഈ പ്രമോ സോംഗ് ആരാധകരിലേക്കെത്തുന്നത്. കടപ്പുറത്തെ എന്നു തുടങ്ങുന്ന പാട്ട് എഴുതി പാടിയിരിക്കുന്നത് അജി കാട്ടൂരാണ്. അഫ്സല്‍ യൂസഫ് ഈണം പകര്‍ന്നിരിക്കുന്നു. ആലപ്പുഴയിലെ കടലിന്റെ സൌന്ദര്യവും കായലും പ്രകൃതി ഭംഗിയുമെല്ലാം അതേപടി ഗാനത്തിലൂടെ ദൃശ്യവത്ക്കരിച്ചിട്ടുണ്ട്.

Advertising
Advertising

അനശ്വര നടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തീരം. മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് 'തീരം' നിർമിച്ചിട്ടുള്ളത്.

Full View
Tags:    

Similar News