ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Update: 2018-04-28 22:38 GMT
Editor : Sithara
ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

കന്നട സിനിമാ നിര്‍മാതാവും ബംഗളൂരു സ്വദേശിയുമായ നവീനാണ് വരന്‍

നടി ഭാവനയുടെ വിവാഹനിശ്ചയം നടന്നു. കന്നട സിനിമാ നിര്‍മാതാവും ബംഗളൂരു സ്വദേശിയുമായ നവീനാണ് വരന്‍. തൃശൂരിലെ വീട്ടിലായിരുന്നു നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മഞ്ജുവാര്യര്‍, സംയുക്ത വര്‍മ തുടങ്ങിയവര്‍ ചടങ്ങനെത്തി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങായാണ് വിവാഹ നിശ്ചയം നടത്തിയത്. ഈ വര്‍‌ഷം അവസാനമാണ് വിവാഹം.

പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഭാവന. ഹണി ബീ 2 ആണ് ഭാവനയുടെ പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News