നിഗൂഢതകളുടെ ചുരുളഴിക്കാൻ 'കൂടോത്രം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്

Update: 2026-01-28 11:14 GMT
Editor : ലിസി. പി | By : Web Desk

 'കൂടോത്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.നടി മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരുമാണ്  ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ  ചർച്ചയായി മാറിക്കഴിഞ്ഞു.

ഇടുക്കിയുടെ  ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertising
Advertising

സലിം കുമാർ,ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലൻസിയർ,ജോയ് മാത്യു,ശ്രീജിത്ത് രവി, റേച്ചൽ ഡേവിഡ്, ദിയ, വീണ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.  ഗോപി സുന്ദറാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും ഗ്രെയ്‌സൺ എ.സി.എ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന്റെ മിക്സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആർ. രാജകൃഷ്ണൻ ആണ്. വമ്പൻ ആക്ഷൻ രംഗങ്ങളുമായി ഫിനിക്സ് പ്രഭു ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ ബ്രാൻഡിംഗും നിർവഹിക്കുന്നത് ടിക്സ്പീക്ക് ആണ്. നിഗൂഢതകളുടെ ചുരുളഴിക്കാൻ 'കൂടോത്രം' ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിൽ എത്തും. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News