ബേസിലിന്റെ കളികൾ ഇനി തമിഴിൽ; 'രാവടി' ഫസ്റ്റ് ലുക്കും ക്യാരക്റ്റർ ​ഗ്ലിംപ്സും പുറത്ത്

ബേസിൽ- എൽ.കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് നിർമിക്കുന്നത്

Update: 2026-01-27 09:15 GMT

ചെന്നൈ: ബേസിൽ ജോസഫ് നായകനാകുന്ന തമിഴ് ചിത്രം രാവടിയുടെ ഫസ്റ്റ് ലുക്കും ക്യാരക്റ്റർ ​ഗ്ലിംപ്സും പുറത്ത്. നവാഗതനായ വിഘ്‌നേഷ് വടിവേലാണ് ചിത്രത്തിന്റെ സംവിധായകൻ. ബേസിൽ ജോസഫ്- എൽ.കെ അക്ഷയ് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ് ലളിത് കുമാറാണ്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഫൺ എന്റെർടൈനറായൊരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണുവാണ്. ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഛായാഗ്രഹണം- ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിങ്- ഭരത് വിക്രമൻ, കലാസംവിധാനം- പി.എസ് ഹരിഹരൻ, വസ്ത്രങ്ങൾ - പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News